• Logo

Allied Publications

Europe
ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച ധ്യാനത്തിന്റെയും വലിയ ആഴ്ച തിരുക്കര്‍മങ്ങളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭയില്‍ മാര്‍ച്ച് 24, 25, 26 (പെസഹ വ്യാഴം, പീഡാനുഭവ വെള്ളി, വലിയ ശനി) എന്നീ ദിവസങ്ങളില്‍ ബ്ളാഞ്ചാര്‍ഡ്സ് ടൌണ്‍, ക്ളോണി, ഫിബിള്‍സ്ടൌണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍, ഭവനങ്ങളിലുള്ള പ്രാര്‍ഥന ഒരുക്കങ്ങള്‍ എന്നിവ പുരോഗമിക്കുന്നതായി കോഓര്‍ഡിനേറ്റര്‍, ബിനു ആന്റണി, സെക്രട്ടറി, മാര്‍ട്ടിന്‍ സ്കറിയ എന്നിവര്‍ അറിയിച്ചു.

പെസഹ വ്യാഴം, പീഡാനുഭവ വെള്ളി, വലിയ ശനി എന്നീ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചവരെ ഒരുക്കധ്യാനവും തുടര്‍ന്നു തിരുക്കര്‍മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ മറ്റൊരിടത്തും തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

പെസഹാവ്യഴാഴ്ച ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശൂഷ ആചരിക്കപ്പെടുന്നതിനാല്‍ അന്നേ ദിവസം 4.30 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളൂ.

വിശുദ്ധ വാരത്തിലെ കൃപാഭിഷേക ധ്യാനം നയിക്കുന്നതു ടൊറേന്റോ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ.ജോബി കാച്ചപ്പിള്ളി വിസി ആണ്.

ധ്യാനത്തിനോടനുബന്ധിച്ചു മാര്‍ച്ച് 28നു (തിങ്കള്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി ബ്ളാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ളോണി, ലിറ്റില്‍പേസ് ദേവാലയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന കണ്‍വന്‍ഷനും ഫാ. ജോബി കാച്ചപ്പിള്ളി നേതൃത്വം നല്‍കും.

ധ്യാനത്തിലും തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ളിന്‍ സീറോ മലബാര്‍ സഭ ചാപ്ളെയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.