• Logo

Allied Publications

Europe
നഴ്സിംഗ് ജോലിക്കായി അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Share
വിയന്ന: നഴ്സിംഗ് കോഴ്സ് കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ ജോലിയന്വേഷിച്ച് നടക്കുന്ന ചെറുപ്പക്കാരെ വലവീശിപിടിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്. ചിലരൊക്കെ ആള്‍ക്കാരെ കൊണ്ടുപോകുന്നുണ്െടങ്കിലും മറ്റു ചില സ്ഥാപനങ്ങള്‍ തൊഴിലന്വേഷകരെ കബളിപ്പിക്കുന്നു.

അടുത്തകാലങ്ങളിലായി യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലേക്കുമൊക്കെ അവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതായി കാണാം. എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ പറയുന്ന പല കാര്യങ്ങളും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

ഒന്നാമതായി ഓസ്ട്രിയന്‍ വിദ്യാഭ്യാസ രീതി ഇംഗ്ളീഷ് രാജ്യങ്ങളിലെ പോലയല്ല. ജര്‍മന്‍ വിദ്യാഭ്യാസ രീതിയാണിത്. ഇത് ഇംഗ്ളീഷ് വിദ്യാഭ്യാസ രീതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ അന്തരമാണുള്ളത്. ഇംഗ്ളീഷ് രാജ്യങ്ങളില്‍ ഐഇഎല്‍ടിഎസ് 7, 8 (ചില രാജ്യങ്ങളില്‍) കരസ്ഥമാക്കിയാല്‍ പിന്നെ ധാരാളം തൊഴിലവസരങ്ങളാണ് നിങ്ങളെ തേടി വരിക. നിരവധി സ്ഥാപനങ്ങള്‍ ഈ സ്കോറുള്ള വിദ്യാര്‍ഥികളെ തേടി ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലും ഇപ്പോള്‍ കേരളത്തിലും ഇന്റര്‍വ്യൂ നടത്താറുണ്ട്.

ഇതിനു അവര്‍ യാതൊരു പൈസയും ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കുന്നില്ല. ഇനി ഏതെങ്കിലും ഏജന്‍സിയാണ് ഇന്റര്‍വ്യൂ നടത്തിക്കുന്നതെങ്കില്‍ ഒരു പക്ഷേ അവര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടാകും. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അതത് രാജ്യങ്ങളില്‍ ജോലി ചെയ്തുകൊണ്ടുതന്നെ അഡാപ്റ്റേഷന്‍ കോഴ്സ് ചെയ്യാവുന്നതുമാണ് (ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ).

വിദ്യാര്‍ഥികളായിട്ടാണ് ഇങ്ങനെയുള്ള രാജ്യങ്ങളില്‍ ചെല്ലുന്നതെങ്കില്‍ ഏജന്‍സികള്‍ മുഖേനയാണ് ഭൂരിഭാഗം പേരും എത്തപ്പെടുന്നത്. എന്നാല്‍ അവര്‍ക്ക് നിയമപരമായി 20 മണിക്കൂര്‍ ജോലി ചെയ്യുന്നതിനു അവകാശമുണ്ട്. എന്നു വച്ചാല്‍ പല വിദ്യാര്‍ഥികളുടെയും കാര്യം മഹാ കഷ്ടം തന്നെ. നല്ല ഏജന്‍സികള്‍ ഉണ്െടങ്കിലും വിദേശ രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ വിദ്യാര്‍ഥികളെ തിരിഞ്ഞു നോക്കാത്ത സ്ഥാപനങ്ങളും ഏറെയുണ്ട്. ഇത് ഇത്രയും ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള രാജ്യങ്ങളിലെ കാര്യം.

എന്നാല്‍ ജര്‍മന്‍ ഔദ്യോഗിക ഭാഷയായിട്ടുള്ള രാജ്യങ്ങളില്‍ പല യൂണിവേഴ്സിറ്റികളിലേയും പഠനത്തിനു വരുമ്പോള്‍ ഈ രാജ്യത്തെ ഔദ്യോഗിക ഭാഷയായ ജര്‍മന്‍ പഠിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ നിന്ന് നഴ്സിംഗ് പൂര്‍ത്തിയാക്കി ജോലിക്കെത്തിയാല്‍ ഓസ്ട്രിയയില്‍ എന്‍ട്രന്‍സ് ടെസ്റ് നിര്‍ബന്ധമായും എഴുതിയിരിക്കണം. ജര്‍മന്‍ ഭാഷയിലുള്ള ഈ പ്രവേശന പരീക്ഷ ഒരുവിധം ജര്‍മന്‍ അറിയാമെങ്കിലെ പാസാകൂ എന്നോര്‍ക്കണം. അങ്ങനെ പാസായി ഇന്ത്യയില്‍ പഠിച്ച വിഷയങ്ങള്‍ വീണ്ടും ജര്‍മന്‍ ഭാഷയില്‍ പഠിച്ച് പരീക്ഷ എഴുതി പാസാകണം.

പരീക്ഷ നാട്ടിലെ യൂണിവേഴ്സിറ്റികളിലെ പോലെ വൈവയും എഴുത്തുപരീക്ഷയും ചേര്‍ന്നുള്ളതാണ്. ഇതു നടത്തുന്നതാകട്ടെ ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗത്തിലെ രണ്ടു പേരും. വിഷയം പഠിപ്പിച്ച അധ്യാപകനും പ്രിന്‍സിപ്പലും അടങ്ങുന്ന കമ്മിറ്റിയാണ് ഇതില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ജര്‍മന്‍ ഭാഷയിലെ ചോദ്യങ്ങള്‍ക്ക് ജര്‍മന്‍ ഭാഷയില്‍ തന്നെ ഉത്തരം നല്‍കുകയും വേണം.

ഇതു പാസായശേഷം വീണ്ടും വരുന്ന അടുത്ത കടമ്പ സാധാരണഗതിയില്‍ 1900 യൂറോ തൊഴിലുടമ സാലറി സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചാല്‍ വീസ നീട്ടിത്തരുമെന്നിരിക്കേ വിദ്യാര്‍ഥികളായെത്തി നഴ്സിംഗ് പാസായവര്‍ക്ക് 2300 യൂറോ ശമ്പള സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചാല്‍ മാത്രമേ വീസ പുതുക്കി നല്‍കുകയുള്ളൂ. ഇന്നത്തെ സാഹചര്യത്തില്‍ അത് അസാധ്യമാണു താനും.

ഇനി വീസ നീട്ടിക്കിട്ടുവാന്‍ അതായത് റെഡ് വൈറ്റ് കാര്‍ഡ് വീസയായി മാറുവാന്‍ ഒരപേക്ഷാര്‍ഥി ഏറ്റവും കുറഞ്ഞത് 70 പോയിന്റുകള്‍ കരസ്ഥമാക്കിയിരിക്കണം. നഴ്സിംഗ് ബിരുദത്തിന് 20 പോയിന്റും പ്രവര്‍ത്തി പരിചയത്തിന് ഓരോ വര്‍ഷത്തിനു രണ്ടു പോയിന്റ് വീതവും ഓസ്ട്രിയയിലെ ആറു മാസത്തെ പ്രവര്‍ത്തി പരിചയത്തിന് 10 പോയിന്റും ഭാഷാ പരിജ്ഞാനത്തിനു പത്ത് പോയിന്റും.

ഉദ്യോഗാര്‍ഥിയുടെ പ്രായത്തിന് 35 വയസുവരെ 20 പോയിന്റും 40 വയസിനു താഴെ 15 പോയിന്റും 45 വയസിനു താഴെ വരെ 10 പോയിന്റും കണക്കാക്കും. അതായത് നൂറില്‍ 70 മാര്‍ക്ക് ലഭ്യമാകുന്ന ഒരാള്‍ക്കു മാത്രമേ റെഡ് വൈറ്റ് കാര്‍ഡ് വീസ നേടി ഇവിടെ തുടരാനാകൂ.

ഇനി വിദ്യാര്‍ഥി വീസയിലെത്തിയവര്‍ ആ വീസ റെഡ് വൈറ്റ് കാര്‍ഡ് വീസയാക്കി മാറ്റണമെങ്കില്‍ നഴ്സിംഗ് ഡിഗ്രിക്ക് 20 പോയിന്റും പ്രവൃത്തി പരിചയത്തിന് 10 പോയിന്റും വര്‍ഷം രണ്ടു വീതം ഓസ്ട്രിയയിലെ പ്രവര്‍ത്തി പരിചയത്തിന് നാലും (ഓരോ വര്‍ഷവും) ഭാഷാ പരിചയത്തിന് 15 ഉം (ജര്‍മന്‍ അ1 ന് 10 ഉം ഇംഗ്ളീഷ് ആ1 ന് 10 ഉം) കണക്കാക്കും. ജര്‍മന്‍ അ2, ഇംഗ്ളീഷ് ആ2 എന്നിവയ്ക്ക് 15 പോയിന്റുമാണ് കണക്കാക്കുന്നത്.

ഉദ്യോഗാര്‍ഥിയുടെ പ്രായത്തിന് 20 പോയിന്റ് കണക്കാക്കും. 30 വയസിനു താഴെ 20 ഉം 40 വയസിനു താഴെ 15 ഉം ആണ് ലഭിക്കുക. കായിക രംഗത്തുള്ളവര്‍ക്ക് 20 പോയിന്റ് കണക്കാക്കും. ഇതില്‍ അപേക്ഷിക്കുന്നവര്‍ 50 പോയിന്റുകള്‍ കരസ്ഥമാക്കിയിരിക്കണം. കൂടാതെ ഏതെങ്കിലും തൊഴിലുടമ 30 വയസിനു മുകളിലുള്ള വ്യക്തിക്ക് 2790 യൂറോയും മുപ്പതു വയസിനു താഴെ പ്രായമുള്ള വ്യ

ക്തിക്ക് 2325 യൂറോയും ശമ്പളം രേഖാമൂലം എഴുതി നല്‍കുകയും വേണം.

അതായത് റെഡ് വൈറ്റ് കാര്‍ഡ് ലഭിക്കുവാന്‍ നഴ്സിംഗ് ബിരുദത്തിനു 40 ഉം പ്രവൃത്തി പരിചയത്തിന് 20 ഉം ഭാഷാ പരിജ്ഞാനത്തിന് 10 ഉം പ്രായത്തിന് 20 ഉം ഓസ്ട്രിയയിലെ വിദ്യാഭ്യാസത്തിനു 10 ഉം പോയിന്റുകള്‍ വീതം കണക്കാക്കും. അതായത് ഒരു അപേക്ഷകന്‍ നൂറില്‍ 70 പോയിന്റുകള്‍ കരസ്ഥമാക്കിയിരിക്കണം. ഇനി പല പരസ്യങ്ങളിലും കാണുന്നതുപോലെ ഓസ്ട്രിയയിലെത്തുന്ന വിദ്യാര്‍ഥിക്കു കുറഞ്ഞ ചെലവ് വാഗ്ദാനം ചെയ്യുന്നു.

ഇനി പല പരസ്യങ്ങളിലും കുറഞ്ഞ ചെലവില്‍ ഇത് പൂര്‍ത്തിയാക്കാം എന്ന് പറയുന്നു. എന്താണ് കുറഞ്ഞ ചെലവ് ഓസ്ട്രിയയില്‍ ഒരു വിദ്യാര്‍ഥി പഠനത്തിനായി എത്തുമ്പോള്‍ (അഡാപ്റ്റേഷന്‍) ഉണ്ടാകുന്ന കുറഞ്ഞ ചെലവുകള്‍ ഹോസ്റല്‍ 250 മുതല്‍ 350 യൂറോ, കറന്റ് ചാര്‍ജ്, ഹീറ്റര്‍ 50 യൂറോ, ഇന്‍ഷ്വറന്‍സ് 100 യൂറോ, ബസ് ടിക്കറ്റ് 45 യൂറോ, ഭക്ഷണം 200 യൂറോ ഇങ്ങനെ ഏകദേശം ഒരു മാസം 500 600നു ഇടയില്‍ യൂറോ ചെലവു വരും. അതായത് 42,000 നും 50,000 മിടയില്‍ ഇന്ത്യന്‍ രൂപ ചെലവു വരുമെന്നര്‍ഥം. ഇതാണ് യഥാര്‍ഥത്തില്‍ പരസ്യങ്ങളില്‍ കാണുന്ന ലളിതമായ ജീവിതശൈലിക്ക് ഓസ്ട്രിയയില്‍ ഒരാള്‍ക്കു ചെലവാകുന്ന തുക.

യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു വേണം ഓസ്ട്രിയ പോലുള്ള രാജ്യങ്ങളില്‍ നഴ്സിംഗ് പഠനത്തിനും ജോലിക്കുമായി എത്തുവാനും അപേക്ഷിക്കുവാനും. കൂടാതെ ഓസ്ട്രിയയിലെ സര്‍ക്കാര്‍ സംവിധാനമാണ് തൊഴിലും തൊഴിലില്ലായ്മ വേതനവും നല്‍കുന്നത്. നാട്ടില്‍നിന്നും വ്യാപകമായി ജോലിക്കാരെ കൊണ്ടുവരുവാന്‍ അധികാരം ഇവിടെ മറ്റൊരു ഏജന്‍സികള്‍ക്കും നല്കിയിട്ടില്ലന്നും ഓര്‍ക്കണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.