• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ വിദേശിയ കുറ്റവാളികളെ നാടുകടത്താനുള്ള നിയമഭേദഗതിയിന്മേല്‍ വോട്ടെടുപ്പ് 28ന്
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന വിദേശീയര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അവരെ നാടുകടത്തുവാന്‍ സാധിക്കുന്ന നിയമഭേദഗതിക്ക് ഫെബ്രുവരി 28നു വോട്ടെടുപ്പ് നടത്തുന്നു. പൊതുജനം അനുകൂലിച്ച് വോട്ടു ചെയ്താല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജയിലുകളില്‍ കഴിയുന്ന 73 ശതമാനം അന്തേവാസികളും വിദേശീയരാണ്.

വലതുപക്ഷ പാര്‍ട്ടി ആയ ഫോള്‍ക്സ് പാര്‍ട്ടി ആണു വിവാദമായ ഈ റഫറണ്ടത്തിന്റെ പ്രചാരകര്‍. ഒരു മാസത്തിനു മുമ്പു നടന്ന പഠനത്തില്‍ ഈ റഫറണ്ടത്തിന് അനുകൂലമായ നിലപാടാണു പൊതുജനം സ്വീകരിച്ചതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിമറയാനാണു സാധ്യത. എതിര്‍പക്ഷവും ശക്തമായ പ്രചാരണം നടത്തിയത് ജനത്തിനു സ്വീകാര്യമായതായാണു പുതിയ പഠനത്തിന്റെ വെളിപ്പെടുത്തല്‍.

സ്വിസിലെ നിയമത്തിന്റെ അടിത്തറ പൊതുജനങ്ങള്‍ വോട്ടു ചെയ്യുന്ന റഫറണ്ടമാണ്. സ്വിസ് പൌരന്‍മാര്‍ക്കാണ് ആണ് വോട്ടു ചെയ്യുവാനുള്ള അവകാശം. സ്വിസില്‍ താമസിക്കുന്ന ഭൂരിപക്ഷം മലയാളികളും സ്വിസ് പൌരത്വം സ്വീകരിച്ചവരാണ്.

പൊതുജനം നിരാകരിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരില്ല എന്നു ചുരുക്കം. കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശീയരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ആണ് വലതുപക്ഷ പാര്‍ട്ടി മുതലെടുക്കാന്‍ ശ്രമിക്കുന്നത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.