• Logo

Allied Publications

Europe
'ഫോളോ മീ' ടിവി യുകെയില്‍ ലോഞ്ച് ചെയ്തു
Share
ലണ്ടന്‍: ലോകോത്തര തലത്തില്‍ സൌഹൃദത്തിനും, സാസ്കാരിക സംഗമത്തിനും, പരസ്പരം സമാധാനവും സ്നേഹവും അംഗീകാരവും പങ്കു വെയ്ക്കുവാനും ലക്ഷ്യംവച്ചുകൊണ്ടുള്ള മാധ്യമ സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കുവാനും അതു ലോക സമാധാനത്തിനു പുതിയ മാനം നല്‍കും എന്നുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഹ്വാനം ലണ്ടനില്‍ പ്രവര്‍ത്തന പതത്തിലേക്കു വരുന്നു. മനുഷ്യരെല്ലാം ജാതിമതലിംഗരാഷ്ട്രരാഷ്ട്രീയ ഭാഷകളുടെ മതില്‍ക്കെട്ടുകളില്‍നിന്നു സ്വാതന്ത്യ്രം പ്രാപിക്കുവാനും ദൈവനാമങ്ങളുടെയോ, നിരീശ്വര വാദങ്ങളുടെയോ പേരില്‍ പരസ്പരം ചേരി തിരിഞ്ഞു നില്‍ക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കുവാനും ഇത്തരം വിജ്ഞാനവിനോദസാമൂഹ്യ മാധ്യമ വേദികള്‍ ഏറെ മുതല്‍ക്കൂട്ടാവും. അസഹിഷ്ണുതയും, വെറുപ്പും, വിദ്വേഷവും അകറ്റുവാനുള്ള ആഗോള ഒത്തൊരുമയുടെ മരുന്നായി പരിശുദ്ധ പിതാവിന്റെ നിര്‍ദേശം ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം യാഥാര്‍ഥ്യമാക്കുകയായിരുന്നു ഫോളോ മി ടിവിയിലൂടെ.

ലണ്ടനില്‍ വെച്ച് ലോഞ്ച് ചെയ്ത 'ഫോളോ മീ' ടിവി എന്ന അന്താരാഷ്ട്ര വിജ്ഞാന വിനോദ സോഷ്യല്‍ മീഡിയയുടെ പൂര്‍ണമായ ലക്ഷ്യ സാക്ഷാത്കാരത്തിനായി കൈകോര്‍ക്കുവാന്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ടു വന്നു കഴിഞ്ഞിരിക്കുന്നു.

മിഡില്‍സെക്സിലുള്ള ഫെല്‍തം കമ്യൂണിറ്റി കോളജിലെ പ്രൌഡഗംഭീരമായ വേദിയില്‍വച്ചു ഫെല്‍തം ആന്‍ഡ് ഹീസ്റന്‍ എം.പി സീമ മല്‍ഹോത്ര, മേയര്‍ നിസാര്‍ മാലിക്ക് എന്നിവര്‍ സംയുക്തമായാണ് ടിവി ലോഞ്ച് ചെയ്തത്. 'ഫോളോ മി' ടീവി യുടെ വര്‍ണാഭമായ ലോഗോയുടെ മുദ്രിതമായ കേക്ക് മുറിച്ചു കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരും, അഭ്യുദയകാംക്ഷികളും അടക്കം ധാരാളം പേര്‍ ഉദ്ഘാടന സദസില്‍ അണിചേര്‍ന്നു.

യുകെയില്‍വിവിധ മേഖലകളിലെ സേവനങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ക്ക് എഫ്എം ടിവി അവാര്‍ഡുകള്‍ തദവസരത്തില്‍ വിതരണം ചെയ്തു. സാമൂഹ്യ മേഖലകളില്‍ ശ്രദ്ദേയമായ സേവനം ചെയ്യുന്ന ബിനു വള്ളൂരാന്‍, പഠനത്തിലും പഠനേതര രംഗത്തും ഉന്നത മികവു പുലര്‍ത്തുന്ന ബെഞ്ചമിന്‍ ജേക്കബ്, രചന അഭിനയ കലാ രംഗങ്ങളില്‍ ശ്രദ്ദേയനായിട്ടുള്ള നോര്‍വിച്ചില്‍ നിന്നുള്ള ബിജു അഗസ്റിന്‍ എന്നിവരെക്കൂടാതെ ആംഗലേയ, പോളീഷ് സമൂഹത്തില്‍നിന്നുമുള്ള ഓരോ വ്യക്തികള്‍ക്കും അവാര്‍ഡ് വിതരണം ചെയ്യുകയുണ്ടായി.

'ഫോളോ മീ' ചാനല്‍ കാനഡയില്‍ ടോറോന്റോയിലും, ഇന്ത്യയില്‍ തിരുവനന്തപുരത്തും ഇപ്പോള്‍ ലഭ്യമാണ്. റോക്കു ബോക്സ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ വഴി ടിവി വീക്ഷിക്കാന്‍ അവസരം ഒരുക്കിട്ടുണ്ട്. വിവിധ ഉപഭുഖണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് ഈ സോഷ്യല്‍ മീഡിയ ആഗോള തലത്തില്‍ തന്നെ കാലക്രമേണ വ്യാപിപ്പിക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലകാര്‍ പങ്കു ചേരുന്ന കലാപരിപാടികള്‍ ഒരുക്കിയിരുന്നു. ആഗോളതലത്തില്‍ വിശാല ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ സമാധാന വിജ്ഞാന വിനോദ ചാനലില്‍ അടുത്ത പരിപാടിയില്‍ പങ്കാളിയോ, വോളണ്ടിയറോ ആയി സേവനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി ബന്ധപ്പെടുവാന്‍. പ്രശസ്തമായ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളെ 'ഫോളോ മീ' ടിവി യുടെ ഭാവിയില്‍ അവാര്‍ഡിനായി നാമ നിര്‍ദ്ദേശം ചെയ്യുവാനും സാധിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അഡ്വ. ഫൈസെല്‍ 07772385316, അജിത് 07957100426, ബിനു 07481848527, ജോര്‍ജ് ജോസഫ് 07954414478, ഫിലിഫ് 07886279688, ജോജി 07903710382, ബിന്നി മനോജ് 07915601185.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.