• Logo

Allied Publications

Europe
ഒടുവില്‍ ധാരണയായി: യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടനു പ്രത്യേക പദവി
Share
ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയത്തിന്റെ വക്കില്‍നിന്ന് തിരിച്ചുകയറി. ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ധാരണയ്ക്ക് അണിയറയില്‍ രൂപം നല്‍കപ്പെട്ടു.

ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ പ്രത്യേക പദവി അനുവദിക്കുന്ന തരത്തിലുള്ള ധാരണയാണ് തയാറായിരിക്കുന്നതെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക്. ഈ ധാരണ അംഗീകരിക്കാന്‍ താന്‍ ശിപാര്‍ശ ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍.

രാത്രി വൈകുവോളം ദീര്‍ഘിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രസല്‍സില്‍ പിളര്‍പ്പ് ഒഴിവാക്കുന്ന തരത്തിലുള്ള ധാരണകള്‍ രൂപമെടുത്തത്. ഇതു പ്രകാരം, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്കു കുടിയേറുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാം.

ഫ്രാന്‍സിന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ധാരണ രൂപീകരിച്ചതെങ്കിലും ഇതിനു ഏകകണ്ഠമായ അംഗീകാരം ലഭിക്കുമെന്നും ടസ്ക് അവകാശപ്പെടുന്നു. ഡേവിഡ് കാമറോണിന്റെ വന്‍ രാഷ്ട്രീയ വിജയമായും ഇതു വിലയിരുത്തപ്പെടും.

ചൈല്‍ഡ് ബെനിഫിറ്റ് നിയന്ത്രണം ഇതിനകം യുകെയിലെത്തിയവര്‍ക്കും ബാധമാക്കാന്‍ അനുമതി ലഭിക്കും. എന്നാല്‍, 2020 മുതല്‍ മാത്രമേ ഈ നിയന്ത്രണം നടപ്പാകൂ. ലണ്ടന്‍ നഗരത്തിന്റെ സംരക്ഷണത്തിന് പ്രത്യേക അടിയന്തര നടപടികള്‍ സ്വീകരിക്കാനും അനുമതി ലഭിക്കും.

ഇത്രയും ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം യുകെയില്‍ നടക്കാനിരിക്കുന്ന ജനഹിത പരിശോധന ഏറെക്കുറെ അപ്രസക്തമാകും. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനാണ് തെരഞ്ഞെടുപ്പു വാഗ്ദാനം അനുസരിച്ച് കാമറോണ്‍ ഹിതപരിശോധന നടത്തുന്നത്. ഇതില്‍ ഏതു രീതിയില്‍ വോട്ടു ചെയ്യാനുള്ള പ്രചാരണത്തിനും ഇറങ്ങാന്‍ മന്ത്രിമാര്‍ക്ക് അനുമതി നല്‍കുമെന്നും കാമറോണ്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ