• Logo

Allied Publications

Europe
അഭയാര്‍ഥി ക്വോട്ട: മെര്‍ക്കലിന്റെ നിലപാടിനോട് യൂറോപ്യന്‍മാരുടെ പിന്തുണ
Share
ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനു സ്വന്തം രാജ്യത്ത് പിന്തുണ കുത്തനെ കുറഞ്ഞു വരുന്നുണ്ടാവാം. എന്നാല്‍, യൂറോപ്പ് ആകമാനം പരിശോധിച്ചാല്‍ അവരുടെ നിലപാടുകളോട് ഭൂരിപക്ഷം പേരും യോജിക്കുന്നു എന്ന് സര്‍വേയില്‍ വ്യക്തമാകുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ ആനുപാതികമായി വീതിച്ചെടുത്ത് പുനരധിവസിപ്പിക്കണം എന്ന മെര്‍ക്കലിന്റെ നിലപാടിനാണ് യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാര്‍ ഭൂരിപക്ഷ പിന്തുണ നല്‍കുന്നത്. അവരുടെ അതിര്‍ത്തി നയങ്ങളെ എതിര്‍ക്കുന്നതും ന്യൂനപക്ഷം മാത്രം.

അതേസമയം, ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലും ക്വോട്ട സമ്പ്രദായത്തിനു പൂര്‍ണ സാധ്യത ഉറപ്പാക്കാന്‍ മെര്‍ക്കലിനു സാധിച്ചില്ല. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനോടു സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

ക്വോട്ട സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച തീരുമാനം പോലും ഇനിയും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബെര്‍ട്ടല്‍സ്മാന്‍ ഫൌണ്േടഷനാണ് ഈ വിഷയത്തില്‍ യൂറോപ്പ് വ്യാപകമായി സര്‍വേ സംഘടിപ്പിച്ചത്. ഇതനുസരിച്ച് 79 ശതമാനം യൂറോപ്യന്‍ പൌരന്‍മാര്‍ പൊതു കുടിയേറ്റ നയത്തെ അനുകൂലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അംഗരാജ്യങ്ങള്‍ കുടിയേറ്റ കാര്യത്തിലുള്ള പരമാധികാരം യൂണിയന് അടിയറ വയ്ക്കുന്നതാണു നല്ലതെന്ന് 52 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ബ്രസല്‍സിനെ അംഗീകരിക്കാത്ത അംഗരാജ്യങ്ങള്‍ക്ക് മതിയായ ശിക്ഷ നല്‍കണമെന്ന് 69 ശതമാനം പേരും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.