• Logo

Allied Publications

Africa
ആത്മാവില്‍ പ്രഭയുള്ളവരായി ജീവിക്കുക: സണ്ണി സ്റീഫന്‍
Share
ജോഹന്നസ്ബര്‍ഗ്: അനന്യമായ ആന്തരിക ജീവിത പ്രകാശമനുഭവിച്ച്, ജീവന്റെ സമൃദ്ധിഘോഷിച്ച്, കുടുംബജീവിതം ഒരു ആത്മീയ ആഘോഷമായിമാറ്റി, സുകൃതസുഗന്ധമുള്ളവരായി ജീവിക്കാനുള്ള ഒരുക്കത്തിന്റെ കാലമാണ് നോമ്പുകാലമെന്ന് ജോഹന്നസ്ബര്‍ഗ് സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ദേവാലയത്തില്‍ നോമ്പുകാലത്തോടനുബന്ധിച്ചു നടന്ന കുടുംബനവീകരണ ധ്യാനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി സ്റീഫന്‍.

ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ അതിനേക്കാള്‍ചെറിയ ലഹരിയില്‍ കുരുങ്ങിക്കൂടാ. സാധാരണ ജീവിതത്തില്‍ നിന്നു ആത്മീയ ലഹരി പടിയിറങ്ങിപ്പോയവര്‍ക്കാണ് കൃത്രിമ ലഹരിയെ ആശ്രയിക്കേണ്ടിവരുന്നത്. അധികാരവും അഹങ്കാരവും ആഡംബരവുമെല്ലാം ഒരുതരം ലഹരിയാണ്. ഇവയെല്ലാം നമ്മെ ദൈവത്തില്‍നിന്നകറ്റുന്നു. ചോദ്യംചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയോടെ, വാഴ്വിന്റെ അഗാധരഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കഴിയുന്ന ആത്മീയപ്രഭയുള്ളവരായി ജീവിക്കുവാനും ജീവിതം സന്ദേശമായി തീര്‍ക്കുവാനും പ്രതിജ്ഞയെടുത്ത് ഈ നോമ്പുകാലം ഫലമുള്ളതാക്കി പ്രകാശമുള്ള ജീവിതം നയിക്കണമെന്നും സണ്ണി സ്റീഫന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

റവ ഫാ. വിജിമോന്റെ കാര്‍മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിച്ചു. കാതറിന്‍ ബാബു, സിജു തോമസ്, റോബി വേങ്ങാന്‍തറ എന്നിവര്‍ ധ്യാനശുശ്രുഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡോ. ജോ എരുമേട നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു.