• Logo

Allied Publications

Europe
ഇന്ത്യന്‍ വോളിബോള്‍ ക്ളബ് കാര്‍ണിവല്‍ ആഘോഷിച്ചു
Share
കൊളോണ്‍: കൊളോണ്‍ നഗരം കാര്‍ണിവല്‍ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഇവിടുത്തെ മലയാളി സമൂഹവും കാര്‍ണിവല്‍ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വോളിബോള്‍, ബാഡ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ളബാണ് (ഐവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിനു വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്.

ഈ വര്‍ഷത്തെ ആഘോഷത്തിന് ക്ളബ് അംഗങ്ങളെ കൂടാതെ ക്ളബിന്റെ നിരവധി സുഹൃത്തുക്കളും അഭ്യുഭയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യവും ഒപ്പം പാരമ്പര്യ കലാവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചുകൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളഘോഷങ്ങളോടെ വേദിയില്‍ അവതരിപ്പിച്ചത് ഇത്തവണയും ഏറെ ശ്രദ്ധേയമായി.

കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ ഹാളില്‍ ഫെബ്രുവരി ഏഴിനാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഐവിസി ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണ് കലാപരിപാടികള്‍ നടത്തിയത്. കാര്‍ണിവല്‍ വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പരേതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍, ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഡോ.ജോര്‍ജ് അരീക്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ജോയി കാടന്‍കാവില്‍, ഡേവീസ് വടക്കുംചേരി, സണ്ണോ പെരേര, ചിന്നു, ജോളി എം. പടയാട്ടില്‍, ആനിയമ്മ, സോബിച്ചന്‍ ചേന്നങ്കര, വര്‍ഗീസ് ശ്രാമ്പിക്കല്‍, ജോസ് കുമ്പിളുവേലില്‍, ജോസ് തോട്ടുങ്കല്‍, സെബാസ്റ്യന്‍ കോയിക്കര, ഡേവിഡ് അരീക്കല്‍, ജോര്‍ജ് അട്ടിപ്പേറ്റി റോസി വൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, ബേബിച്ചന്‍ കലേത്തുംമുറിയില്‍ തുടങ്ങിയവര്‍ ഗാനാലാപം, ഫലിതം പറച്ചില്‍, കഥകള്‍, സ്കെച്ച് എന്നിങ്ങനെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി, വര്‍ഗീസ് ചെറുമഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.