• Logo

Allied Publications

Europe
വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Share
ആംസ്റര്‍ഡാം: അന്‍പത്തിയൊന്‍പതാമത് ആഗോള പ്രസ് ഫോട്ടോഗ്രാഫി പുരസ്കാരങ്ങള്‍ക്കുള്ള മികച്ച സ്റില്‍ഫോട്ടോകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക ലോകത്തിലെ അക്രമങ്ങളുടെയും ചോരപ്പാടുകളുടെയും അഭയാര്‍ഥികളുടെയും അതിജീവനത്തിന്റെയും കദനങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു ലോകസമസ്തം കാഴ്ചവയ്ക്കുന്ന വാര്‍ത്താ ചിത്രങ്ങളാണ് ഇക്കുറി ജൂറിക്കു മുന്നില്‍ എത്തിയത്. 128 രാജ്യങ്ങളില്‍നിന്നായി 5775 ഫോട്ടോഗ്രാഫേഴ്സ് പകര്‍ത്തിയ 82,951 ചിത്രങ്ങളാണ് മല്‍സരത്തില്‍ മാറ്റുരച്ചത്. അഭയാര്‍ഥികളായി പാലായനം ചെയ്യുന്നവരെ അടിസ്ഥാനമാക്കിയുള്ള ഒട്ടനവധി ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹംഗറി സെര്‍ബിയ അതിര്‍ത്തിയില്‍ (റൊസ്ക്കെ) സ്ഥാപിച്ച മുള്ളുവേലിക്കിടയിലൂടെ അഭയാര്‍ഥിയായ പിതാവ് സ്വന്തം കൈക്കുഞ്ഞിനെ അപ്പുറത്തുള്ള ആരുടെയോ കൈകളിലേയ്ക്കു പകരുന്ന രംഗം അസോസിയേറ്റഡ് പ്രസിനുവേണ്ടി 2015 ഓഗസ്റ് 28 ന് അഭ്രപാളിയില്‍ പകര്‍ത്തിയ ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ വാറന്‍ റിച്ചാര്‍ഡ്സണ്‍ ആണ് സ്പോട്ട് ന്യൂസ് ബ്ളായ്ക്ക് ആന്‍ഡ് വൈറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. 10,000 യൂറോയാണ് പുരസ്കാരം.



വേള്‍ഡ് പ്രസ് ഫേട്ടോ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തിന്റെ ജൂറിയില്‍ ഫോട്ടോ ജേര്‍ണലിസം രംഗത്തെ 16 രാജ്യങ്ങളെ പ്രതിനിധികരിച്ച് 18 അംഗങ്ങളാണുള്ളത്. ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ ഫ്രാന്‍സിസ് കോണ്‍ ആണ്.

എട്ടു കാറ്റഗറിയിലാണ് പുരസ്കാരം നല്‍കുന്നത്. 21 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 41 ഫോട്ടോഗ്രാഫര്‍മാര്‍ ഏപ്രില്‍ 22നും 23 നും ആംസ്റര്‍ഡാമില്‍ നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങും. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.