• Logo

Allied Publications

Europe
വേദിക്ക് കോഴ: ബെക്കന്‍ബോവര്‍ക്ക് താക്കീതും പിഴയും
Share
ബെര്‍ലിന്‍: ജര്‍മനിക്ക് ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് നേടിക്കൊടുത്തിട്ടുള്ള ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്ക് ഫിഫ എത്തിക്സ് കമ്മിറ്റിയുടെ താക്കീതും പിഴയും.

2018 ലെയും 2022ലെയും ലോകകപ്പ് വേദികള്‍ നിശ്ചയിക്കുന്നതില്‍ ക്രമക്കേട് നടന്നു എന്ന ആരോപണത്തെക്കുറിച്ചു നടത്തുന്ന അന്വേഷണത്തില്‍ വേണ്ട രീതിയുള്ള സഹകരണം നല്‍കുന്നില്ലെന്നു നിരീക്ഷിച്ചാണ് നടപടി.

ഏഴായിരം സ്വിസ് ഫ്രാങ്കാണ് പിഴ. നടപടി സ്വീകരിച്ച ബെക്കന്‍ബോവര്‍ അന്വേഷണത്തോട് ഇനി സഹകരിക്കാമെന്നും അറിയിച്ചു.

2006 ലെ ലോകകപ്പു വേദി സ്വന്തമാക്കാന്‍ ജര്‍മനി, ഏഷ്യന്‍ അംഗങ്ങള്‍ക്ക് കോഴ കൊടുത്തു എന്ന ആരോപണത്തിലും ബെക്കന്‍ബോവര്‍ അന്വേഷണം നേരിട്ടുവരുകയാണ്. ഇക്കാര്യം എത്തിക്സ് കമ്മിറ്റി പരിഗണിച്ചിട്ടില്ല. ജര്‍മനി ആതിഥ്യം വഹിച്ച ലോകകപ്പിന്റെ സംഘാടക സമിതി അധ്യക്ഷന്‍ ബെക്കന്‍ബോവര്‍ ആയിരുന്നു.

ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായിരുന്ന ബെക്കന്‍ബോവര്‍ക്കു പുറമേ, തിയോ സ്വാന്‍സിഗര്‍, വോള്‍ഫ്ഗാങ് നീര്‍സ്ബാഹ് എന്നിവര്‍ക്കെതിരേയും ഫിഫയ്ക്കെതിരേയുമാണ് നിയമ നടപടിക്കു തുടക്കമിട്ടത്. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ മുന്‍ പ്രസിഡന്റുമാരാണ് സ്വാന്‍സിഗറും നീര്‍സ്ബാഹും.

6.7 മില്യന്‍ യൂറോ ഫിഫയ്ക്ക് കോഴയായി കൊടുത്തുവെന്ന് നേരത്തെ ആരോപണങ്ങള്‍ പുറത്തുവന്നത് ആദ്യം ഡിഎഫ് ബി നിഷേധിച്ചുവെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നിരുന്നതിന്റെ വെളിച്ചത്തിലാണ് മുന്‍ ഡിഎഫ്ബി മേധാവികളില്‍ ഇപ്പോള്‍ കുറ്റമാരോപിച്ച് നിയമനടപടികള്‍ കൈക്കൊണ്ടത്.

2006 ല്‍ ജര്‍മനിയില്‍ നടന്ന ഫുട്ബോള്‍ വേള്‍ഡ് കപ്പിന്റെ സംഘാടക കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു ഫുട്ബോള്‍ കൈസര്‍ എന്നു വിശേഷിപ്പിക്കുന്ന ബെക്കന്‍ബോവര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.