• Logo

Allied Publications

Europe
ബ്രിട്ടന്‍ യൂറോപ്പ് വിടാനുറച്ച് ടോറികള്‍; നേതൃത്വം നല്‍കാന്‍ പ്രീതി പട്ടേല്‍
Share
ലണ്ടന്‍: യൂറോപ്പും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ അടുത്ത വര്‍ഷം ജനഹിത പരിശോധന നടക്കുകയാണ് യുകെയില്‍. എന്നാല്‍, ബ്രിട്ടന്‍ യൂറോപ്പ് വിടണമെന്ന് അശേഷം ആഗ്രഹിക്കുന്ന ആളല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. പരോക്ഷമായി അദ്ദേഹം അത് പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു.

പറഞ്ഞു നില്‍ക്കാന്‍ ചില ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുത്ത് ഹിതപരിശോധനയില്‍ ജനങ്ങളെക്കൊണ്ട് യൂറോപ്പില്‍ തുടരണമെന്ന് വോട്ടു ചെയ്യിക്കാന്‍ പെടാപ്പാട് പെടുകയാണ് അദ്ദേഹം.

എന്നാല്‍, ടോറി പാര്‍ട്ടിയുടെ പിന്തുണ കാമറോണിന് ഇക്കാര്യത്തില്‍ ഉറപ്പിക്കാന്‍ കഴിയില്ല. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം യൂറോപ്പ് വിട്ടേ മതിയാകൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ വിഭാഗത്തിനു നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേലും.

പോരാട്ടം ഔദ്യോഗികമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രീതിയും കൂട്ടരും. ഇതിനായി പ്രധാനമന്ത്രി കാമറോണിനെ കാണാന്‍ അവര്‍ അനുമതിയും തേടിക്കഴിഞ്ഞു.

ഇയാന്‍ ഡങ്കന്‍ സ്മിത്ത്, ക്രിസ് ഗ്രേലിങ് എന്നീ പ്രമുഖരും ഇക്കാര്യത്തില്‍ പ്രീതിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണു സൂചന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.