• Logo

Allied Publications

Europe
യുക്മ ഫെസ്റ് 2016: ലോഗോ പ്രകാശനം ചെയ്തു
Share
ലണ്ടന്‍: യുക്മ ഫെസ്റ് 2016 ന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ പ്രകാശനം നിര്‍വഹിച്ചു. യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോം, നാഷണല്‍ ട്രഷററും യുക്മ ഫെസ്റ് കണ്‍വീനറുമായ ഷാജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. യുക്മ ജോയിന്റ് സെക്രട്ടറി ബിജു തോമസ് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.

സൌതാംപ്ടണില്‍ മാര്‍ച്ച് അഞ്ചിനു (ശനി) ആണ് യുക്മ ഫെസ്റ് അരങ്ങേറുക. മലയാളി അസോസിയേഷന്‍ സൌതാംപ്ടണ്‍ ആണു മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

വിവിധങ്ങളായ കലാ, സാംസ്കാരിക പരിപാടികള്‍ കൊണ്ട് സമ്പൂര്‍ണമായ മുഴുവന്‍ ദിന ആഘോഷമാണ് യുക്മ ഫെസ്റ്. വിവിധ റീജണുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക കലാപരിപാടികളും സാംസ്കാരിക പരിപാടികളും മറ്റ് ആഘോഷങ്ങളും നിറഞ്ഞ യുക്മ ഫെസ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യുക്മ അംഗങ്ങള്‍ക്കും അംഗ സംഘടനകള്‍ക്കും ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ഥികളെയും കലാ സാംസ്കാരിക സാമൂഹിക ബിസിനസ് മേഖലകളില്‍ മികച്ച സേവനം നല്‍കിയ വ്യക്തികളെയും ആദരിക്കും. കൂടാതെ കുടുംബവുമായി ഒരു ദിവസം ഉല്ലസിക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ലഭ്യമായ യുക്മ ഫെസ്റ് സൌഹൃദങ്ങള്‍ പുതുക്കുന്നതിനും പങ്കു വയ്ക്കുന്നതിനുമുള്ള വേദി കൂടി ആയി മാറും. മിതമായ നിരക്കില്‍ മികച്ച നാടന്‍ ഭക്ഷണവും, പാര്‍ക്കിംഗ് സൌകര്യവും, കുട്ടികള്‍ക്ക് വിനോദത്തിനായി ബൌണ്‍സി കാസില്‍, ഫെയിസ് പെയിന്റിംഗ് തുടങ്ങിയവ ആഘോഷത്തിനു മാറ്റു കൂട്ടും. വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തിയിരിക്കുന്നത്. ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോമും യുക്മ ഫെസ്റ് കണ്‍വീനര്‍ ഷാജി തോമസും അഭ്യര്‍ഥിച്ചു.

മേളയില്‍ പരിപാടി അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ചിനു മുമ്പായി ലെരൃലമ്യൃേ.ൌസാമ@ഴാമശഹ.രീാ എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം 07706913887, യുക്മ ഫെസ്റ് ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് 07737736549 എന്നിവരെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.