• Logo

Allied Publications

Europe
എംഎംസിഎ ക്രിസ്മസ്പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്മസ്പുതുവത്സരാഘോഷം സംഘടിപ്പിച്ചു. യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എംഎംസിഎയുടെ പുതിയ ലോഗോയുടെ അനാച്ഛാദനവും അസോസിയേഷന്റെ ഈ വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും അഡ്വ. ഫ്രാന്‍സിസ് മാത്യു നിര്‍വഹിച്ചു. തുടര്‍ന്നു ജോബി മാത്യു അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, സീറോ മലബാര്‍ ഷ്രൂസ്ബറി ചാപ്ളെയിന്‍ റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി, ഷീസോബി എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥിയായി എത്തിചേര്‍ന്ന സാന്താക്ളോസ് ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്നു ക്രിസ്മസ് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

കള്‍ച്ചറല്‍ കോഓഡിനേറ്റര്‍മാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവര്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. എംഎംസിഎ ഡാന്‍സ് സ്കൂളിലെ കുട്ടികളും അസോസിയേഷനിലെ മറ്റു കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിപാടികള്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതായിരുന്നു. തുടര്‍ന്നുനടന്ന സമ്മാനദാനചടങ്ങില്‍ ജിസിഎസ്ഇ ഗ്രാമര്‍ സ്കൂള്‍, ശിശുദിനാഘോഷ മത്സരത്തിലേയും ക്രിസ്മസ് ട്രീ ആന്‍ഡ് ഡെക്കറേഷന്‍ മത്സരവിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്യന്‍, പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് പി.കെ. ഹരികുമാര്‍, ട്രഷറര്‍ സിബി മാത്യു തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിസിഎസ്ഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കില്‍ വിജയിച്ച ജയ്ഡ മഠത്തിലേട്ടിനു വേണ്ടി പിതാവ് റെജി മഠത്തിലേട്ട് ഉപഹാരം ഏറ്റുവാങ്ങി. എംഎംസിഎയുടെ അനുഗ്രഹീത കലാകാരന്‍മാര്‍ അണിനിരന്ന ഗാനമേള അരങ്ങേറി. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

ക്രിസ്മസ് കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രശസ്ത ടിവി റേഡിയോ അവതാരകരും റേഡിയോ ജോക്കികളുമായ അഖില്‍ ജോര്‍ജ്, ഷെല്‍മ തോമസ് എന്നിവര്‍ എംസിമാരായിരുന്നു.

ജോബി മാത്യുവിന്റെ നേതൃത്വത്തില്‍ പി.കെ. ഹരികുമാര്‍, ആഷന്‍ പോള്‍, സിബി മാത്യു, സാബു പുന്നൂസ്, ഷീ സോബി, മോനച്ചന്‍ ആന്റണി, കെ.വി. ഹരികുമാര്‍, ബോബി ചെറിയാന്‍, ജയ്സന്‍ ജോബി, മനോജ് സെബാസ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.