• Logo

Allied Publications

Europe
ഭീകരാക്രമണ ഭീഷണിയില്‍ ഇക്കണോമിക് ഫോറത്തിനു തുടക്കമായി
Share
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നാല്‍പ്പത്തിയാറാമത് ആഗോള സാമ്പത്തിക ഉച്ചകോടിക്ക് (വേള്‍ഡ് ഇക്കണോമിക് ഫോറം) തുടക്കമായി. പതിവില്‍ കവിഞ്ഞ സുരക്ഷാ സന്നാഹമാണ് ഇക്കുറി നടത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളില്‍നിന്നു തുടരുന്ന ഭീഷണി കണക്കിലെടുത്താണിത്.

രാജ്യത്തലവന്മാരും മന്ത്രിമാരും ഐഎംഎഫ് തലവന്മാരും ബിസിനസുകാരും കമ്പനി മേധാവികളും സെക്രട്ടറിമാരും സാമ്പത്തിക വിദഗ്ധരും ബാങ്കര്‍മാരും കൂടാതെ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍, അടക്കം 2500 വിഐപികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക്, ഉപചാന്‍സലറും വ്യവസായ മന്ത്രിയുമായ സീഗ്മാര്‍ ഗാബ്രിയേല്‍, ധനമന്ത്രി വോള്‍ഫ്ഗാംങ് ഷൊയ്ബലെ, ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ്, അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൌറീഞ്ഞോ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതിനിധികളായി അമേരിക്കയില്‍നിന്ന് 791 പേരും യുകെയില്‍നിന്ന് 283 പേരും സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് 280 പേരും ജര്‍മനിയില്‍ നിന്ന് 126 പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയില്‍നിന്നു മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തില്‍ 125 അംഗ സംഘമാണു പങ്കെടുക്കുന്നത്. പ്രതിനിധികളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

ലോകത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥകള്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്യാപിറ്റലിസത്തിന്റെ ഇന്നത്തെ രൂപം കാലഹരണപ്പെട്ടെന്ന ധാരണ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശക്തമാകും. ക്യാപിറ്റലിസത്തിനു പരിഷ്കരണ നിര്‍ദേശങ്ങളും ഇത്തവണ ദാവോസില്‍ ഉയരുമെന്നാണ് പ്രതീക്ഷ. കൂടാതെ യൂറോപ്പിനെ പിടിച്ചുലയ്ക്കുന്ന അഭൂതപൂര്‍വമായ അഭയാര്‍ഥി പ്രശ്നവും അതുവഴി യൂറോപ്പും പ്രത്യേകിച്ച് ജര്‍മനിയും നേരിടുന്ന സാമ്പത്തിക ബാധ്യതകളും ചര്‍ച്ച ചെയ്യപ്പെടും.

4500 സൈനികരും ആയിരം പോലീസുകാരും സ്നിപ്പറുകളും ഹെലികോപ്റ്ററുകളുമെല്ലാം സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി അരങ്ങുറപ്പിച്ചു കഴിഞ്ഞു. ഇത്തവണത്തെ സമ്മേളനത്തിന് 35 മില്യന്‍ ഫ്രാങ്കാണു ചെലവായി വകയിരുത്തിയിരിക്കുന്നത്. ഇതിനു പുറമേയാണു സുരക്ഷാ സന്നാഹത്തിന്റെ ചെലവ്. ഇവിടെയത്തുന്ന ഡെലിഗേറ്റുകള്‍ക്കു പ്രതിദിനം 14,000 ഫ്രാങ്കാണ് ചെലവിന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ക്കൂടുതല്‍ ചെലവാകുന്ന തുക പ്രതിനിധികളുടെ സ്വന്തം രാജ്യംതന്നെ മുടക്കേണ്ടിവരും.

നിലവില്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്നായാണ് ആല്‍പ്സ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ദാവോസ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക ഉച്ചകോടി ജനുവരി 23നു സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.