• Logo

Allied Publications

Europe
ജര്‍മന്‍ യുവജനത സുഖകരമായ ജോലി അന്തരീക്ഷം ഇഷ്ടപ്പെടുന്നതായി സര്‍വേ
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ യുവജനത സന്തോഷവും സുഖകരവുമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നതായി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് 'യു ഗോവ്' നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ശമ്പളത്തേക്കാള്‍ ജോലി സ്ഥലത്തെ നല്ല അന്തരീക്ഷത്തിന് 76 ശതമാനം പേര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. 24 ശതമാനം പേരാണ് ശമ്പളത്തിനു പ്രാധാന്യം നല്‍കുന്നത്. സ്ത്രീകളില്‍ 76 ശതമാനവും പുരുഷന്മാരില്‍ 67 ശതമാനവും ആണ് ജോലി സ്ഥലത്തെ നല്ല അന്തരീക്ഷത്തിനു പ്രഥമ സ്ഥാനം നല്‍കുന്നത്.

ജോലി സ്ഥിരതക്കും ഉദ്യോഗ സ്ഥാനക്കയറ്റത്തിനും 18 മുതല്‍ 34 വയസ് വരെയുള്ള ചെറുപ്പക്കാര്‍ 55 ശതമാനത്തിനു മുകളില്‍ സ്ഥാനം കൊടുക്കുന്നു. എന്നാല്‍ 55 വയസ് മുതലുള്ളവര്‍ ജോലി സ്ഥിരതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലെ യുവജനതയുടെ ജോലിയെയും ജോലി സ്ഥലത്തെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന മനോഭാവത്തില്‍ വന്നിരിക്കുന്ന പ്രകടമായ മാറ്റം വ്യക്തമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.