• Logo

Allied Publications

Europe
ഫെയ്സ്ബുക്കില്‍ ജനപ്രിയ ലോകനേതാക്കളില്‍ മോദി രണ്ടാമത്
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയരായ നേതാക്കളുടെ പട്ടികയില്‍ രണ്ടാമന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബര്‍സണ്‍ മാര്‍സ്ടെല്ലര്‍ എന്ന പബ്ളിക് റിലേഷന്‍ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി നടത്തിയ സര്‍വേയിലാണ് മോദി ഫെയ്സ്ബുക്കിലെ രണ്ടാമത്തെ ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

സര്‍വേ ഫലം പ്രകാരം 31 മില്യനാണ് മോദിയുടെ പേഴ്സണല്‍ പേജിന്റെ ആരാധകര്‍. ഔദ്യോഗിക പേജിന്റെ ആരാധകര്‍ 10.1 മില്യനും.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ഒന്നാം സ്ഥാനത്ത്. 46 മില്യന്‍ ആരാധകരാണ് ഒബാമയ്ക്കുള്ളത്.

ആള്‍ക്കാരുമായുള്ള സംവാദത്തിന്റെ അടിസ്ഥാനത്തില്‍ ഒബാമയേക്കള്‍ മുന്നേറ്റം മോദിക്കുണ്ട്. 200 മില്യനിലധികമാണു മോദി ആളുകളുമായി നടത്തിയ സംവാദത്തിന്റെ കണക്കുകള്‍.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങി ഏഷ്യന്‍ പസഫിക് പ്രദേശത്തെ നിരവധി രാഷ്ട്ര നേതാക്കള്‍ പട്ടികയില്‍ മുന്‍പന്തിയില്‍ വന്നിട്ടുണ്ട്. അര്‍ജന്റീനയില്‍ പുതുതായി അധികാരത്തിലേറിയ മൌറീഷ്യോ മക്രിയാണ് സര്‍വേ പ്രകാരം മികച്ച ഇടപെടലുകള്‍ നടത്തുന്ന രാജ്യനേതാവ്. 90 ശതമാനം ലോകനേതാക്കള്‍ക്കും ഫെയ്സ്ബുക്ക് ഇടപെടലുകള്‍ ഉണ്െടന്നും സര്‍വേ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.