• Logo

Allied Publications

Europe
കൊളോണില്‍ ഇന്ത്യക്കാരനെ മര്‍ദ്ദിച്ചവശനാക്കി
Share
കൊളോണ്‍: പുതുവര്‍ഷപ്പുലരിയിലെ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ വിദേശികള്‍ക്കെതിരെ നടമാടുന്ന അതിക്രമം ഇന്ത്യക്കാരുടെ മേലുമായി. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമാണു മെയിന്‍ റെയില്‍വേ സ്റേഷനു സമീപം റൈന്‍ നദിക്കരയില്‍ ഒരു ഇന്ത്യക്കാരനെ അഞ്ചുപേരടങ്ങുന്ന സംഘം മൃഗീയമായി മര്‍ദ്ദിച്ചവശനാക്കിയത്.

സംഭവം കണ്ടുനിന്നവരില്‍ ആരും തന്നെ സഹായത്തിനെത്തിയില്ലെന്നു മാത്രമല്ല പോലീസിനെ വിളിക്കുകയും ചെയ്തില്ല എന്നാണ് മാധ്യമറിപ്പോര്‍ട്ട്. അവശനായ യുവാവ് ഗുരുതരമായ പരിക്കുകളോടെ മെയിന്‍ റെയില്‍വേ സ്റേഷനിലെത്തി പോലീസിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയാണുണ്ടായത്. പിന്നീട് യുവാവിനെ പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തും വയറ്റത്തുമാണ് പരിക്കേറ്റിരിക്കുന്നത്.

പുതുവര്‍ഷ ദിനത്തിലെ അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ അനിഷ്ടസംഭവകള്‍ ജര്‍മനിയില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന വെസ്റ് ഫാളിയ സംസ്ഥാനത്തും ഏറിവരികയാണ്. മൂന്നും നാലും പതിറ്റാണ്ടായി ജര്‍മനിയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍, മലയാളികള്‍ എല്ലാംതന്നെ ഇപ്പോള്‍ അഭയാര്‍ഥി കൂട്ടങ്ങളായി ചിത്രീകരിച്ചാണ് ഇന്ത്യക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. വിദേശ വിരോധികളുടെ കണ്ണില്‍ ഇന്ത്യക്കാരായാലും ഏഷ്യയിലെ മറ്റു പൌരന്മാരായാലും മുടി കറുത്തവര്‍ എല്ലാം കണ്ണില്‍ക്കരടായി തീരുന്ന അവസ്ഥാവിശേഷമാണ് ഉണ്ടായിരിക്കുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും ഒക്കെ ഭയം കൂടാതെ പൊതുനിരത്തുകളിലും വീടിനു പുറത്തിറങ്ങാനും മറ്റും പല ഇന്ത്യക്കാരും ഇപ്പോള്‍ മടിക്കുകയാണ്. പോലീസിന്റെ സാന്നിധ്യം എല്ലായിടത്തും ഉണ്ടെന്നു കരുതി പുറത്തിറങ്ങിയിട്ടും കാര്യമില്ല സ്വയം രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുവേണം ഇനിയുള്ള കാലം ജര്‍മനിയില്‍ ജീവിക്കാന്‍ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.