• Logo

Allied Publications

Europe
ജര്‍മനിയില്‍ അഭയാര്‍ഥിവിരോധം ശക്തിപ്പെടുന്നു; ഇരുനൂറിലേറെ പേര്‍ അറസ്റില്‍
Share
ലൈപ്സിഷ്: പുതുവര്‍ഷ പുലരിയില്‍ ജര്‍മനിയില്‍ സ്ത്രീകള്‍ക്കുനേരേ നടന്ന ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അഭിയാര്‍ഥിവിരോധം കൊടുമ്പിരി കൊള്ളുന്നു. ഇസ്ലാമിനെതിരെ നടക്കുന്ന റാലിയില്‍ പതിനായിരങ്ങളാണ് അണിചേരുന്നത്. വലതുപക്ഷ ചായ്വുള്ള തീവ്രസംഘടനകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

ജനുവരി 12ന് രാവിലെ ലൈപ്സിഷില്‍ നടന്ന പ്രക്ഷോഭറാലി അക്രമാസക്തമായി. വീടുകളും വാഹനങ്ങളും പ്രക്ഷോഭക്കാര്‍ അഗ്നിക്കിരയാക്കി. തുര്‍ക്കികളുടെ (കബാബ് ഷോപ്പ്) കടകള്‍ക്കും തീയിട്ടു. ചപ്പുകൊട്ടകളും അഗ്നിക്കിരയാക്കി. ഇതിനിടെ കല്ലേറും ഉണ്ടായി.

സംഭവത്തില്‍ 211 പേരെ പോലീസ് അറസ്റ് ചെയ്തു. 'റെയ്പ്ഫ്യൂജീസ്' എന്ന പ്ളക്കാര്‍ഡുമായാണ് പ്രക്ഷോഭക്കാര്‍ തെരുവിലിറങ്ങിയത്. മുമ്പ് അഭയാര്‍ഥികളുെടെ അമ്മയായി ചിത്രീകരിച്ച ചാന്‍സലര്‍ മെര്‍ക്കലിനെ കളിയാക്കുന്ന ഫോട്ടോ പതിപ്പിച്ച പ്ളക്കാര്‍ഡും നിരവധിയാളുകള്‍ കൈയിലേന്തിയിരുന്നു.

ലൈപ്സിഷില്‍ നടന്നത് ആന്റി ഇസ്ലാമിക് റാലിയെന്നു മുദ്ര കുത്താമെങ്കിലും വിദേശിവിരോധം ഏറെ വ്യക്തമായിരുന്നു. എന്നാല്‍, ഇടതുപക്ഷ ചായ്വുള്ള രാജ്യസ്നേഹികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പെഗിഡ പ്രവര്‍ത്തകര്‍ ശാന്തമായിട്ടാണു റാലി നടത്തിയത്. ഇവര്‍ കൊളോണില്‍ ശനിയാഴ്ച നടത്തിയ റാലി പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. അക്രമികളെയും അഭയാര്‍ഥികളെയും എത്രയുംവേഗം നാടുകടത്തുക എന്നതാണ് ഇവരുടെ മുദ്രാവാക്യം.

രാജ്യത്ത് അഭയാര്‍ഥികളും ഇവരുടെ മറവില്‍ അടിക്കടി നടമാടുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ ജര്‍മന്‍ നീതികാര്യമന്ത്രി ഹൈക്കോ മാസ് അപലപിച്ചു. ഉടന്‍തന്നെ നീതിന്യായവ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നും മാസ് പറഞ്ഞു. സ്വൈര്യജീവിതം ഇഷ്ടപ്പെടുന്ന ജര്‍മന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ഞായറാഴ്ച കൊളോണില്‍ പാക്കിസ്ഥാന്‍, സിറിയന്‍ പൌരന്മാര്‍ക്കു നേരെ നടന്ന ആക്രമണത്തിന്റെ പിന്നാമ്പുറം അന്വേഷിക്കുകയാണ് പോലീസ്. സംഭവം നടന്നിട്ട് മൂന്നു ദിവസമായിട്ടും ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. പുതുവര്‍ഷ രാത്രിയിലെ അതിക്രമത്തിലും പോലീസ് അന്വേഷണം തുടരുകയാണ്. പുതുവര്‍ഷം പിറന്നതോടെ സംഘര്‍ഷഭൂമിയായി ജര്‍മനി മാറിക്കഴിഞ്ഞു. ഒരു മില്യനിലേറെ അഭയാര്‍ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിച്ച ജര്‍മനി ഇപ്പോള്‍ അഭയാര്‍ഥികളുടെ അഴിഞ്ഞാട്ടത്തിന്റെ പേരില്‍ നട്ടംതിരിയുകയാണ്. പ്രശ്നത്തില്‍ അന്നു ലോകമാകെ ചാന്‍സലര്‍ മെര്‍ക്കലിനെ പുകഴ്ത്തിയെങ്കിലും സ്വരാജ്യത്ത് മെര്‍ക്കലിനുതന്നെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലേക്കു നീങ്ങുകയാണോ എന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു. പുതുവര്‍ഷ സന്ദേശത്തില്‍ മെര്‍ക്കല്‍ നടത്തിയ പ്രസ്താവനകള്‍ക്കുനേരെ വിപരീത സംഭവങ്ങളാണ് ഇപ്പോള്‍ ജര്‍മനിയില്‍ നടക്കുന്നത്.

ഇതിനിടെ ജര്‍മനിയിലേയ്ക്കു കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ അതിര്‍ത്തി സേന തടഞ്ഞിരിക്കുകയാണ്. ഇവരെ ഓസ്ട്രിയയിലേയ്ക്കു തിരിച്ചയയ്ക്കുകയാണ്. ഡെന്‍മാര്‍ക്കും സ്വീഡനും അതിര്‍ത്തി പരിശോധയും അതിര്‍ത്തി അടയ്ക്കലും ചെയ്തതോടുകൂടി അവിടേക്കുള്ള അഭയാര്‍ഥി പ്രവാഹം നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ ജര്‍മനി ലക്ഷ്യംകാണുന്ന അഭയാര്‍ഥികളാവട്ടെ വിശന്നു വലഞ്ഞും കിടക്കാന്‍ സ്ഥലമില്ലാതെയും വിന്ററിന്റെ മൂര്‍ധന്യത്തില്‍ പെടാപ്പാടു പെടുകയാണ്. എന്തായാലും സര്‍ക്കാരിപ്പോള്‍ പുതുതായി എത്തുന്ന ഒരു അഭയാര്‍ഥിയേയും സ്വീകരിക്കാന്‍ തയാറാകാത്ത അവസ്ഥയിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ