• Logo

Allied Publications

Europe
ഐക്യുവില്‍ ഐന്‍സ്റൈനെ പിന്നിലാക്കി ഇന്ത്യന്‍ പെണ്‍കുട്ടികള്‍
Share
ലണ്ടന്‍: മെന്‍സ ഐക്യു (ഇന്റലിജന്റ് ക്വോഷന്റ്) ടെസ്റില്‍ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞരായ ആര്‍ബര്‍ട്ട് ഐന്‍സ്റൈനെയും സ്റീഫന്‍ ഹോക്കിംഗിനെയും മറികടന്ന് ഇന്ത്യന്‍ വംശജര്‍.

162ല്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് മുബൈയില്‍നിന്നുള്ള കാഷ്മി വാഹിയെന്ന പതിനൊന്നുകാരി നേട്ടം സ്വന്തമാക്കിയത്. ഐന്‍സ്റൈന്റെയും ഹോക്കിംഗിന്റെയും ഐക്യു 160 ആണെന്നാണ് കരുതപ്പെടുന്നത്. ഹോക്കിംഗുമായും ഐന്‍സ്റൈനുമായും താരതമ്യപ്പെടുത്തുന്നതുതന്നെ അത്യന്തം സന്തോഷം നല്‍കുന്നതാണെന്നായിരുന്നു ഈ നേട്ടത്തോടു കാഷ്മിയുടെ പ്രതികരണം.

ഈ നേട്ടം സ്വന്തമാക്കുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാളാണു കാഷ്മിയെന്നു കരുതപ്പെടുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് ജൂനിയര്‍ സ്കൂളിലെ വിദ്യാര്‍ഥിയാണു കാഷ്മി. 150 ചോദ്യങ്ങളടങ്ങുന്ന മെന്‍സ ഐക്യു ടെസ്റില്‍ മുതിര്‍ന്നവര്‍ക്ക് 161 മാര്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്ക് 162 മാര്‍ക്കുമാണ് നേടാന്‍ കഴിയുന്നത്.

കാഷ്മിയുടെ ടീം കഴിഞ്ഞ വര്‍ഷം നടന്ന ഓക്സ്ഫഡ് മാത്സ് ചലഞ്ചില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ലണ്ടനില്‍ ഐടി മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാരായ വികാസിന്റെയും പൂജയുടെയും മകളാണു കാഷ്മി. ഒരു മാസം മുമ്പ് മലയാളിയായ അനുഷ്ക ബിനോയിയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 162 മാര്‍ക്കും അടിച്ചെടുത്തായിരുന്നു അനുഷ്കയുടെ നേട്ടം. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്താണ് ഈ കുട്ടിയുടെ കുടുംബവേരുകള്‍. ബ്രിട്ടനിലെ ഐല്‍വര്‍ത്തില്‍ കാത്തലിക് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അനുഷ്ക.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.