• Logo

Allied Publications

Europe
നഴ്സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കും: അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട്
Share
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ പ്രബലശക്തിയായ നഴ്സുമാരെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമുള്ള ചരിത്രപരമായ ദൌത്യം യുക്മ ഏറ്റെടുക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍. യുക്മ നഴ്സസ് ഫോറം (യുഎന്‍എഫ്) വെബ്സൈറ്റ് ംംം.ൌൌസാമിള.ീൃഴ.ൌസ ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദേശീയ കലാമേളയില്‍ ഫസ്റ് എയ്ഡ് മെഡിക്കല്‍ ടീമിനു പ്രത്യേക കൌണ്ടര്‍ തുറക്കുകയും എന്‍എച്ച്എസുമായി സഹകരിച്ച് ബ്ളഡ് ഡൊണേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തും മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവച്ച യുഎന്‍എഫ് ദേശീയ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. സംഘടന സ്വന്തമായി വെബ്സൈറ്റ് തുടങ്ങുന്നത് കൂടുതല്‍ മലയാളികളിലേക്കു യുഎന്‍എഫിന്റെ സന്ദേശങ്ങള്‍ എത്തിക്കുവാന്‍ സഹായകരമാവട്ടെയെന്നു അദ്ദേഹം ആശംസിച്ചു. യുഎന്‍എഫില്‍ അംഗത്വം എടുക്കുന്നതിനുള്ള അവസരം വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും മെംബര്‍ഷിപ്പിനുള്ള അവസരം എല്ലാ നഴ്സുമാരും വിനയോഗിക്കണമെന്നും അഡ്വ. ഫ്രാന്‍സിസ് മാത്യു കൂട്ടിച്ചേര്‍ത്തു.

യുക്മയുടെ വരുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ നഴ്സസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനു ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും അംഗ അസോസിയേഷനുകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് നല്‍കുമെന്നു അഡ്വ. ഫ്രാന്‍സിസ് മാത്യു, യുക്മ ദേശീയ ജോ. സെക്രട്ടറിയും യുഎന്‍എഫ് കോഓര്‍ഡിനേറ്ററുമായ ആന്‍സി ജോയ് എന്നിവര്‍ അറിയിച്ചു.

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ യുഎന്‍എഫ് ദേശീയ പ്രസിഡന്റ് ഏബ്രാഹം ജോസ് അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് യുകെയിലെ വിവിധ സ്ഥലങ്ങളില്‍ യുക്മ അംഗ അസോസിയേഷനുകളുമായി സഹകരിച്ചാവും സെമിനാറുകള്‍ സംഘടിപ്പിക്കുക. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്ത ദിവസംതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുക്മ സാംസ്കാരികവേദി ജനറല്‍ കണ്‍വീനര്‍ സി.എ ജോസഫ്, ജ്വാല ഇമാഗസിന്‍ ചീഫ് എഡിറ്റര്‍ റെജി നന്തികാട്ട്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തുടര്‍ന്നു യുഎന്‍എഫ് എന്‍ഫീല്‍ഡ് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി ബീന ജോര്‍ജ് (പ്രസിഡന്റ്), ഷീബ ടിജോ, ദീപ തോമസ് (വൈസ് പ്രസിഡന്റുമാര്‍), തനൂജ റെജി (ജനറല്‍ സെക്രട്ടറി), ലീലാമ്മ ജോണ്‍ (ജോ.സെക്രട്ടറി), ആന്‍സി ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ