• Logo

Allied Publications

Europe
ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു
Share
ഹാഗന്‍: ജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്റ് ഫാളിയ സംസ്ഥാനത്തെ ഹാഗനില്‍ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (എല്‍സിഎ) ക്രിസ്മസ് ആഘോഷിച്ചു.

ഡിസംബര്‍ 26നു നടന്ന ആഘോഷങ്ങളുടെ ഭാഗമായി ഹാഗന്‍ എംസ്റനിലെ സെന്റ് ഹൈലിഗ് ഗൈസ്റ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. യേശുദാസ്, ഫാ.സാജു (ഹാഗന്‍ പാസ്ററല്‍ ഫെര്‍ബുണ്ട്), ഫാ.ജോണ്‍ ബാബു(വേള്‍ സോസ്റ് പ്രൊപസ്റായി പാസ്ററല്‍ ഫെര്‍ബുണ്ട്), ഫാ.ആന്റണി (സീഗന്‍ പാസ്ററല്‍ ഫെര്‍ബുണ്ട്), ഫാ.ഫ്രെനി (യെവാല്‍ഡി ഗ്രോസ് ഫെര്‍ബുണ്ട്), ഫാ. ജോസഫ് (ഹെര്‍ണെ ക്രാന്‍ഗെ ഫെര്‍ബുണ്ട്) എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സൂസന്‍ യേശുദാസ്, മേഴ്സി സോളമന്‍, മേരി പത്രോസ്, വില്യം പത്രോസ് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു ദേവാലയ ഹാളില്‍ ഫാ. ഫ്രെനി യെവാല്‍ഡി ഗ്രോസ് ഫെയറിന്റെ നാല്പതാം പിറന്നാള്‍ ആഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എല്‍സിഎ അംഗങ്ങളും വൈദികരും ചേര്‍ന്ന് വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. കരോള്‍ സംഘഗാനവും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.