• Logo

Allied Publications

Europe
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം റദ്ദാക്കി
Share
ഫ്രാങ്ക്ഫര്‍ട്ട്ഡല്‍ഹി: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം റദ്ദാക്കി. ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റേതാണ്. കാരണം വ്യക്തമല്ല.

1915ല്‍ മഹാത്മജി ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിയെത്തിയതിന്റെ സ്മരണയെ മുന്‍നിര്‍ത്തി 2003 മുതല്‍ എല്ലാ വര്‍ഷവും പ്രവാസി ഭാരതീയ ദിവസ് നടത്തി വരുകയായിരുന്നു. പ്രവാസി ഭാരതീയ ദിവസ് വേണ്െടന്നുവച്ച തീരുമാനത്തിനെതിരേ ലോകമെമ്പാടുമുള്ള പ്രവാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്നു കേരളത്തിലെ പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബിജെപി ഭരണത്തിലെത്തിയപ്പോള്‍ രണ്ടു വര്‍ഷത്തിലൊരിക്കലായി വെട്ടിച്ചുരുക്കുകയും ഈ വര്‍ഷം അത് പൂര്‍ണമായി വേണ്െടന്നു വയ്ക്കുകയും ചെയ്തത് പ്രവാസി ഭാരതീയരോടു മാത്രമല്ല, ഗാന്ധിജിയോടുമുള്ള അവഹേളനമാണ്. ബിജെപി അധികാരത്തില്‍ വന്നതോടെ പ്രവാസി വകുപ്പിനു നിലവില്‍ പൂര്‍ണ ചുമതലയുള്ള മന്ത്രി പോലും ഇല്ലാത്ത അവസ്ഥയാണ്. വളരയേറെ തിരക്കുകളുള്ള വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനാണു പ്രവാസി വകുപ്പിന്റെ ചുമതല.

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ഡല്‍ഹിയിലെ പ്രവാസികാര്യ വകുപ്പിന്റെ ഓഫീസില്‍ ഒരു കേന്ദ്രമന്ത്രിയും ഇതേ വരെ തിരിഞ്ഞു നോക്കിയിട്ടില്ല, നാഥനില്ലാത്ത അവസ്ഥയാണ് അവിടെയുള്ളതെന്ന് പ്രവാസി വകുപ്പിലെ ഉദ്യേഗസ്ഥര്‍ പറയുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസി സമൂഹത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം തിരുത്തണമെന്നും ഒരു സഹമന്ത്രിയെ എങ്കിലും പ്രവാസികാര്യ വകുപ്പില്‍ നിയോഗിക്കണമെന്നും കേരളത്തിലെ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.