• Logo

Allied Publications

Europe
മൈക്കയുടെ ക്രിസ്മസ്പുതുവല്‍സരാഘോഷം അവിസ്മരണീയമായി
Share
ലണ്ടന്‍: മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മൈക്കയുടെ പതിനഞ്ചാമത് വാര്‍ഷികത്തിന്റെ തുടക്കവും ക്രിസ്മസ് പുതുവത്സരാഘോഷവും അവിസ്മരണീയമായി.

ജനുവരി രണ്ടിനു വൈകുന്നേരം ആറു മുതല്‍ പെല്‍സാല്‍ കമ്യൂണിറ്റി ഹാളിലാണ് ആഘോഷപരിപാടികള്‍. നടന്‍ ശങ്കറും ഭാര്യയും യുകെയിലെ അറിയപ്പെടുന്ന നൃത്താധ്യാപികയുമായ ചിത്രാ ലക്ഷ്മിയുമായിരുന്നു മുഖ്യാതിഥികള്‍. മൈക്ക പ്രസിഡന്റ് ജോണ്‍ മുളയങ്കല്‍, സെക്രട്ടറി ടിന്റാസ് ദാസ്, വൈസ് പ്രസിഡന്റ് സുജ ബാബു, മുന്‍കാല പ്രസിഡന്റുമാരായ വിന്‍സെന്റ് ജോര്‍ജ്, സെബാസ്റ്യന്‍ മുതുപാറക്കുന്നേല്‍, ബിജു മടക്കക്കുഴി, ജോബന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശങ്കറിനെ മൈക്ക പ്രസിഡന്റ് ജോണ്‍ മുളയങ്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചിത്രാ ലക്ഷ്മി ടീച്ചറിനുള്ള പ്രത്യേക ഉപഹാരം മൈക്ക പ്രസിഡന്റ് സുജ ബാബു സമ്മാനിച്ചു.



തുടര്‍ന്ന് ക്രിസ്മസിനെ ആസ്പദമാക്കി റോയി ജോസഫ് സംവിധാനവും കൊറിയോഗ്രാഫിയും നിര്‍വഹിച്ച് മൈക്കയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച തീം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മൈക്കയുടെ ഡാന്‍സ് സ്കൂളില്‍ നിന്നുമുള്ള കുട്ടികളുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും നടന്നു. മൈക്കയുടെ ഡാന്‍സ് ടീച്ചര്‍ ഡോ. രജനി പാലക്കലിനുള്ള ഉപഹാരം ചിത്രാലക്ഷ്മി സമ്മാനിച്ചു.

യുക്മ നാഷണല്‍, റീജണല്‍ മേളകളില്‍ സമ്മാനങ്ങള്‍ നേടിയവരെയും മത്സരങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തവരെയും പരിപാടിയില്‍ ആദരിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൈക്ക ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ ജോണ്‍ മുളയങ്കല്‍, ടിന്റസ് ദാസ്, ബോബന്‍, സുജ, സിജി, റോയി, സുനിത, ജോര്‍ജ്, റെജി, റൂബി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.