• Logo

Allied Publications

Europe
മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ്പുതുവര്‍ഷാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്പുതുവര്‍ഷാഘോഷങ്ങള്‍ വിവിധ കലാപരിപാടികള്‍ക്കൊണ്ടും മികച്ച ജനപങ്കാളിത്തം കൊണ്ടും ഉജ്വലമായി.

ടിംബര്‍ലി മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, സെന്റ് ഹില്‍ഡാസ് പള്ളി വികാരി ഫാ. റോബിന്‍സന്‍ മെല്‍ക്കിസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

കുടുംബങ്ങള്‍ നന്മയുടെ വിളനില മാകണമെന്നും സത്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സഭയോടൊത്തു വളരുവാന്‍ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഫാ. ലോനപ്പന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. ചെയര്‍ പേഴ്സന്‍ സുശീല ജേക്കബ്, ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു സ്വാഗതവും സെക്രട്ടറി നോയല്‍ ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്താക്ളോസിന് സ്വീകരണം നല്‍കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷന്‍ അംഗമായിരുന്ന ജോബിക്കും കുടുംബത്തിനും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് നേറ്റിവിറ്റി പ്ളെയോടു കൂടി കലാസന്ധ്യക്ക് തിരിതെളിഞ്ഞു.

ഫാമിലി യൂണിറ്റുകള്‍ മാറ്റുരച്ച മണിക്കൂറുകള്‍ നീണ്ട കലാപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി. വേദിയെ ത്രസിപ്പിച്ച പരിപാടികള്‍ ഒന്നിനൊന്നു മികച്ചതായത്തോടെ നിറഞ്ഞ സദസിലാണ് മുഴുവന്‍ പരിപാടികളും അരങ്ങേറിയത്. ക്രിസ്മസ് ഡിന്നറോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ