• Logo

Allied Publications

Africa
കോംഗോയില്‍ മലയാളികള്‍ അയ്യപ്പ വിളക്ക് നടത്തി
Share
ബ്രാസ്വില്ല: കിന്‍ഷാസാ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോംഗോയിലെ മലയാളികള്‍ ഡിസംബര്‍ 27ന് അയ്യപ്പ വിളക്ക് ആഘോഷിച്ചു.

കിന്‍ഷാസാ കോംഗോ ഹിന്ദു മണ്ഡല്‍ അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിനു ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ രാത്രി ഒമ്പതോടെ ഭക്തിസാന്ദ്രമായ ഹരിവരാസനത്തോടുകൂടെ സമാപിച്ചു. വിശേഷാല്‍ അയ്യപ്പ പൂജകളും അയ്യപ്പ സേവാസംഘത്തിന്റെ ഭജനയും ഉള്‍പ്പെട്ട പരിപാടികളില്‍ ഭക്തജനങ്ങള്‍ക്ക് നീരാഞ്ജനം വഴിവാട് നടത്തുന്നതിനുള്ള സൌകര്യം ഒരുക്കിയിരുന്നു.

ഭാഷ ഭേദമെന്യേ നാനൂറിലധികം ഭക്തജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ പുതുതായി നിയമിതനായ കിന്‍ഷാസ ഇന്ത്യന്‍ അംബാസഡര്‍ എസ്.കെ. അശോക് വാര്യര്‍ വിശിഷ്ടാതിഥിയായിരുന്നു. എല്ലാ മലയാളികള്‍ക്കും അദ്ദേഹം ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിച്ചു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജ്ജീകരണങ്ങളോടെ കിന്‍ഷാസ അയ്യപ്പ സേവാസംഘത്തിന്റെ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: രാജേഷ് രവീന്ദ്രന്‍

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.