• Logo

Allied Publications

Europe
വിയന്നയില്‍ ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
Share
വിയന്ന: ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ പ്രഥമ കുടുംബ സംഗമം വിയന്നയില്‍ മണ്‍സൂണ്‍ റസ്ററന്റില്‍ നടന്നു.

ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് സിറിയക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോളജിന്റെ നാനാമുഖമായ വികസന പ്രവര്‍ത്തനങ്ങളെയും നാളിതുവരെ കലാലയം നേടിയെടുത്ത നേട്ടങ്ങളെ കുറിച്ചും അലൂംനി അസോസിയേഷന്‍ വിവിധ തലങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അധ്യക്ഷ പ്രസംഗത്തില്‍ ഫ്രാന്‍സിസ് സിറിയക് പ്രതിപാദിച്ചു.

ആദ്യ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നവരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ കുടുംബ കൂട്ടായ്മ ഡിസംബറില്‍ നടത്തുവാന്‍ തീരുമാനമായി. തോമസ് പടിഞ്ഞാറേക്കാലയില്‍ ആമുഖ പ്രസംഗം നടത്തി. പങ്കെടുത്തവര്‍ തങ്ങളുടെ കലാലയ ജീവിതത്തിലെ വേറിട്ട അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചു.

ഇരുപതോളം പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബ സമേതം സംബന്ധിച്ച യോഗത്തില്‍, ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളജ് അലൂംനി അസോസിയേഷന്‍ (അഘങഅട ഡദഒഅഢഛഛഞ) ഓസ്ട്രിയ യൂണിയനു രൂപം നല്‍കി.

പുതിയ ഭാരവാഹികളായി മോളികുട്ടി പടിഞ്ഞാറേക്കാലായില്‍ (പ്രസിഡന്റ്), തോമസ് മാക്കില്‍ (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ വാഴലാനിക്കല്‍ (സെക്രട്ടറി), ലിന്റോ പാലക്കുടി (ജോ. സെക്രട്ടറി), സണ്ണി അരീച്ചിരകാലയില്‍ (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തോമസ് പടിഞ്ഞാറേക്കാലയില്‍, ലീല സണ്ണി കിഴക്കെടശേരില്‍, ഫിജി തോമസ് എലവുങ്കല്‍, പ്രിയ ബിനു എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.