• Logo

Allied Publications

Europe
ലിവര്‍പൂളില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ 24ന്
Share
ലിവര്‍പൂള്‍: ക്രിസ്മസിനോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ മലയാളം കുര്‍ബാനയും തിരുപ്പിറവി ആഘോഷങ്ങളും ഡിസംബര്‍ 24ന് രാത്രി എട്ടിന് ഫസാക്കര്‍ലി സെന്റ് ഫിലോമിന ദേവാലയത്തില്‍ നടക്കും.

ലിവര്‍പൂളിലേയും സമീപ പ്രദേശങ്ങളായ വിസ്റന്‍, സൌത്ത് പോര്‍ട്ട്, വൈട്നെസ്, എന്നിവടങ്ങിലെയും എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കുമായി സംയുക്തമായാണ് വിശുദ്ധ കുര്‍ബാനയും തിരുപ്പിറവി ആഘോഷങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്.

രാത്രി 7.30ന് ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് തിരുപ്പിറവിയുടെ ശുശ്രൂഷകള്‍, ദിവ്യബലി, മാലാഖമാരുടെ അകമ്പടിയോടെ, ഉണ്ണിശോയേയും വഹിച്ചുള്ള പ്രദക്ഷിണം, രൂപം മുത്തല്‍ തുടങ്ങിയവ നടക്കും. സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജിനോ അരിക്കാട്ട് എംസിബിസ് തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കും. ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും.

വിവരങ്ങള്‍ക്ക്: ജോബി ജേക്കബ് 07584094692, ടോം തോമസ് 07577249750, ജേക്കബ് തച്ചില്‍ 07886445562, ടോമി 07727697246.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.