ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ക്ളബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ക്രിസ്മസ് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ ആഘോഷിച്ചു. സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ളസ് ക്ളബ്ബ് കുടുംബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫാ.സേവ്യര്‍ മാണിക്കത്താന്, ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറം, ഐസക് പുലിപ്ര, മാത| കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, ജോര്‍ജ് ജോണ്‍, ഗീസലാ പാല് (ഗെമയിന്റെ റഫറെന്റിന്) എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ഗ്രേസിസേവ്യര് പള്ളിവാതുക്കല്‍, ജിന്സിമൈക്കിള് പാലക്കാട്ട്, ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍, ജോണ്സണ് കടകത്തലയ്ക്കല്‍ എന്നിവര്‍ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മനോഹരമായി മൂന്ന് ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ പാടി.
രണ്ടാം തലമുറയിലെ മറിയാനാ, അന്നാമരിയ, സോണിയാ, ദാവീദ് എന്നിവര്‍ സമാധാനം, വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവയെ ആസ്പദമാക്കി ക്രിസ്മസ് വിവരണം നല്കി. ഐസക് പുലിപ്ര, ആന്റണി തേവര്‍പാടം, മാത്യു കൂട്ടക്കര, ഗ്രേസി പള്ളിവാതുക്കല്‍, ജെന്‍സി പാലക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്കിടയില്‍ ഇടവിട്ട് മലയാളംജര്മന് ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്കി.
വിഭവ സമ്യദ്ധമായ ക്രിസ്മസ് ഡിന്നറിനുശേഷം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ വിലയിരുത്തി, 2016 ലെ പരിപാടികള്‍ക്ക് ഏകദേശ രൂപം നല്കി. മൈക്കിള്‍ പാലക്കാട്ട് പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം ക്രിസ്മസ് ആഘോഷം മോഡറേറ്റ് ചെയ്തു.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍
|