• Logo

Allied Publications

Europe
ഷ്വെല്‍മില്‍ ക്രിസ്മസ് ആഘോഷിച്ചു
Share
ഷ്വെല്‍മ്: ജര്‍മനിയിലെ ഷ്വെല്‍മില്‍ മലയാളികള്‍ ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷപൂര്‍വം കൊണ്ടാടി. ഷ്വെല്‍മ് സെന്റ് മരിയന്‍ ദേവാലയത്തില്‍ ഡിസംബര്‍ 13നു (ഞായര്‍) വൈകുന്നേരം നാലിന് ഫാ.ടോം കൂട്ടുങ്കല്‍ എംസിബിഎസ്, ഫാ. തോമസ് ചാലില്‍ സിഎംഐ, ഫാ ബിജു തൈപ്പറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. ഫാ. ടോം ക്രിസ്മസ് സന്ദേശം നല്‍കി. സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിമയമാക്കി.

തുടര്‍ന്നു പാരീഷ് ഹാളില്‍ നടന്ന ആഘോഷത്തില്‍ വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി. ഫാ.ബിജു തൈപ്പറമ്പില്‍, ഫാ.ജോസഫ് ചേലംപറമ്പത്ത് എന്നിവര്‍ സന്ദേശം നല്‍കി. കുട്ടികളുടെ നേറ്റിവിറ്റി പ്ളേ, മലയാളം, ജര്‍മന്‍, ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ തുടങ്ങിയവ അതീവ ഹൃദ്യമായിരുന്നു.

പുല്‍ക്കൂടും, ക്രിസ്മസ് വിളക്കും നക്ഷത്രങ്ങളും ഒരുക്കി ക്രിസ്മസിന്റെ തനതായ കേരളീയ പാരമ്പര്യത്തില്‍ തയാറാക്കിയ ഡിന്നറും നടന്നു. കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സമൂഹത്തിലെ കുടുംബക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം നടന്നത്. കുടുംബക്കൂട്ടായ്മയുടെ പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ചു. മേരിമ്മ അത്തിമൂട്ടില്‍, അമ്മിണി മണമയില്‍, ജോയി ഇട്ടംകുളങ്ങര എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.