• Logo

Allied Publications

Europe
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ജര്‍മന്‍ ലുഫ്ത്താന്‍സ ഐടി സര്‍വീസ് കരാര്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: പ്രശസ്ത ഇന്ത്യന്‍ ഐടി, എന്‍ജിനിയറിംഗ്, ഡിജിറ്റല്‍, കണ്‍സള്‍ട്ടിംഗ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് ജര്‍മന്‍ ലുഫ്ത്താന്‍സ ഐടി സര്‍വീസ് കരാര്‍ ലഭിച്ചു.

ജര്‍മന്‍ ലുഫ്ത്താന്‍സായുടെ ഡ്രീംലൈനര്‍ ടെസ്റ് സര്‍വീസ്, മൂലധന ചെലവ് കുറയ്ക്കല്‍, അടുത്ത ജനറേഷന്‍ സര്‍വീസ്, വിദഗ്ധ കസ്റമര്‍ സര്‍വീസ് എന്നീ മേഖലകളിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി ജര്‍മന്‍ ലുഫ്ത്താന്‍സ കരാര്‍ ഒപ്പു വച്ചത്. ഒരു മള്‍ട്ടി മില്യന്‍ യൂറോ കരാറാണു ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി ഒപ്പുവച്ചിരിക്കുന്നത്.

ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഹംബൂര്‍ഗ്, മ്യൂണിക്, സ്റ്റട്ട്ഗാര്‍ട്ട്, വാള്‍ഡോര്‍ഫ്, വോള്‍ഫ്ബുര്‍ഗ് എന്നിവിടങ്ങളിലും ഓസ്ട്രിയന്‍ തലസ്ഥാനം വിയന്നായിലും ടാറ്റാ കണ്‍സള്‍ട്ടന്‍സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഏവിയേഷന്‍ മേഖലയില്‍ ബ്രിട്ടീഷ് എയര്‍വെയ്സ്, ക്വോണ്ടാസ്, ഗരുഡാ ഇന്തോനേഷ്യന്‍ എന്നീ എയര്‍ലൈനുകളുടെ എന്‍ജിന്‍ ഡിസൈന്‍, ഡിജിറ്റല്‍ സൊലൂഷന്‍സ്, ഇന്‍ഫ്ളൈറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നീ മേഖലകളില്‍ ഇപ്പോള്‍ ടിസിഎസ് പ്രവര്‍ത്തിക്കുന്നു.

ജര്‍മന്‍ ലുഫ്ത്താന്‍സ ടിസിഎസുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് അന്തരാഷ്ട്ര ഐടി കമ്പനികളായ ഐബിഎം, എച്ച്പി, സോണി തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ ജര്‍മന്‍ ഓഫീസുകളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.