• Logo

Allied Publications

Europe
ബ്രസല്‍സില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല; ബ്രിട്ടന്റെ ആവശ്യം യൂറോപ്പ് തള്ളുമെന്നു മുന്നറിയിപ്പ്
Share
ബ്രസല്‍സ്: കുടിയേറ്റക്കാര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാന്‍ അനുമതി വേണമെന്ന ബ്രിട്ടന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളും.

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള ഹിത പരിശോധനയില്‍നിന്നു ബ്രിട്ടനെ പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണു യൂണിയന്‍ നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കമുള്ള പ്രമുഖ നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍ നടത്തിയ ആശയ വിനിമയങ്ങള്‍ക്കിടയിലെ ശരീരഭാഷയില്‍ തന്നെ വ്യക്തമായിരുന്നു നിലപാടുകളിലെ സംഘര്‍ഷസാധ്യത. 27 അംഗരാജ്യങ്ങളെ അനുനയിപ്പിച്ച് ബ്രിട്ടനുവേണ്ടി ഇളവുകള്‍ നേടിയെടുക്കാനുള്ള കാമറോണിന്റെ ശ്രമം ഏറെക്കുറെ വിഫലമായിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ നാലു വര്‍ഷം താമസിക്കാതെ ആനുകൂല്യങ്ങളൊന്നും നല്‍കില്ലെന്നാണു കാമറോണിന്റെ ടോറി പാര്‍ട്ടി ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. എന്നാല്‍, ഇത് യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാര്‍ക്കിടയില്‍ വിവേചനത്തിനു കാരണമാകുമെന്നു മറ്റു രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, കുടിയേറ്റം സംബന്ധിച്ച മറ്റൊരു ഒത്തുതീര്‍പ്പു ധാരണയും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നും സൂചനയുണ്ട്. ഷെങ്ഗണ്‍ ഉടമ്പടി പ്രകാരമുള്ള സ്വതന്ത്ര യാത്രാനുമതിയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് മെര്‍ക്കല്‍ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. ഷെങ്ഗണ്‍ ഉടമ്പടിയില്‍ വെള്ളം ചേര്‍ക്കില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഴാങ് ക്ളോദ് ജങ്കറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഉച്ചകോടി കഴിയും മുമ്പേ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.