• Logo

Allied Publications

Europe
ലോകത്തെ ഏറ്റവും മികച്ച രാജ്യമെന്ന സ്ഥാനം പന്ത്രണ്ടാം വര്‍ഷവും നോര്‍വേയ്ക്ക്
Share
ഓസ്ളോ: ജീവിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി വീണ്ടും നോര്‍വേ. യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി) പ്രസിദ്ധീകരിച്ച പട്ടികയില്‍ തുടരെ പന്ത്രണ്ടാം വര്‍ഷമാണു നോര്‍വേ ഈ സ്ഥാനം സ്വന്തമാക്കുന്നത്. വരുമാനത്തിലുണ്ടായ ശക്തമായ വര്‍ധനയും സമത്വം ഉറപ്പാക്കുന്നതിലുള്ള വിജയവുമാണു നോര്‍വേയ്ക്ക് ഈ സ്ഥാനം നേടിക്കൊടുത്തതെന്നു റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

സമ്പത്തിന്റെ കാര്യത്തിലും ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുല്യത ഉറപ്പാക്കാന്‍ നോര്‍വേയ്ക്കു സാധിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ആവശ്യത്തിനു മുതല്‍മുടക്കു നടത്താന്‍ രാജ്യത്തിനും കഴിയുന്നു. സ്ത്രീപുരുഷ സമത്വത്തിലും രാജ്യം ഏറെ മുന്നില്‍. ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളാണു റാങ്കിംഗില്‍ നോര്‍വേയ്ക്കു തൊട്ടുപിന്നില്‍.

എന്നാല്‍, അയല്‍രാജ്യങ്ങളായ സ്വീഡന്‍, ഫിന്‍ലന്‍ഡ്, റഷ്യ എന്നിവ 14,24,50 എന്നിങ്ങനെ റാങ്കുകളിലാണ്. പട്ടികയുടെ ഏറ്റവും താഴെ വരുന്നത് നൈജര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്, എറിത്രിയ, ഛാഡ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും. ആകെ 188 രാജ്യങ്ങളാണു പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 2014 ലെ പട്ടികയില്‍ 135ാം സ്ഥാനത്തുനിന്നു നടപ്പു വര്‍ഷത്തെ പട്ടികയില്‍ 130 സ്ഥാനം നേടി അല്‍പ്പം നേട്ടമുണ്ടാക്കി. എന്നാല്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ 1980 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 68.1 ശതമാനമായി ഉയര്‍ന്നതും ഒരു സവിശേഷതയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.