• Logo

Allied Publications

Europe
കൊളോണില്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും മാര്‍ ജോസഫ് കുന്നത്തിനും സ്വീകരണം നല്‍കി
Share
കൊളോണ്‍: ആദിലാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും മാര്‍ ജോസഫ് കുന്നത്തിനും കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി.

ഡിസംബര്‍ നാലിന് (വെള്ളി) വൈകുന്നേരം 6.30 ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മാര്‍ പാണേങ്ങാടനെയും മാര്‍ കുന്നത്തിനെയും ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു.

തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ മാര്‍ പ്രിന്‍സ് മുഖ്യകാര്‍മികത്വം വഹിച്ച് വചനസന്ദേശം നല്‍കി. മാര്‍ ജോസഫ് കുന്നത്ത,് ഫാ. ഇഗ്നേഷ്യസ് എന്നിവര്‍ സമഹകാര്‍മികരായിരുന്നു. ജിം വടക്കിനേത്ത്, ജെന്‍സ് കുമ്പിളുവേലില്‍, ജോയി കാടന്‍കാവില്‍ എന്നിവര്‍ ശുശ്രൂഷികളായി. ഇന്ത്യന്‍ യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. പതിവുപോലെയുള്ള മാസാദ്യ വെള്ളിയാഴ്ചയിലെ ആരാധനയും നടന്നു.

തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സ്വാഗതം ആശംസിച്ചു. മാര്‍ പ്രിന്‍സ് ആന്റണിയുടെ സഹപാഠിയും ഇന്ത്യന്‍ യൂത്ത്കൊയറിലെ മുഖ്യ ഗായകനും തൃശൂര്‍ സ്വദേശിയുമായ പിന്റോ ചിറയത്തിന്റെ മകള്‍ ഇഷാനി ചിറയത്ത് മാര്‍ പ്രിന്‍സിനും യൂത്ത് കൊയര്‍ അംഗം ജ്യോതി കളത്തിപ്പറമ്പില്‍ മാര്‍ ജോസഫ് കുന്നത്തിനും ബൊക്ക നല്‍കി. മാര്‍ പ്രിന്‍സിന്റെയും മാര്‍ കുന്നത്തിന്റെയും മറുപടി പ്രസംഗത്തില്‍ ആദിലാബാദ് രൂപതയുടെ തുടക്കവും നിലവിലെ സ്ഥിതിയും വിവരിച്ചു. ഇരുവരും സ്വീകരണത്തിന് നന്ദി പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സ്നേഹോപഹാരം കമ്യൂണിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി മാര്‍ പ്രിന്‍സിന് സമ്മാനിച്ചു. തുടര്‍ന്ന് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ മേയ് ഒന്നിന് നടക്കുന്ന വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ കമ്മിറ്റി രൂപീകരണവും നടന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.