• Logo

Allied Publications

Europe
ജര്‍മനി അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നു
Share
ബെര്‍ലിന്‍: ജര്‍മനി അഭയാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചു. സ്വന്തം കക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനില്‍ നിന്ന് ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണു ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പുതിയ തീരുമാനം.

2015ല്‍ മാത്രം 3,40,000ത്തോളം അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മനി തുടര്‍ന്നും ഇത്രയും പേരെ സ്വീകരിക്കില്ലെന്നു മെര്‍ക്കല്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും (സിഡിയു), ഭരണ സഖ്യകക്ഷികളുമാണു കടുത്ത സമ്മര്‍ദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭയാര്‍ഥികളെ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന് സിഡിയു അംഗീകാരം നല്‍കിയതായി മെര്‍ക്കല്‍ പറഞ്ഞു. ഇതുവരെ നിരസിക്കപ്പെട്ട അഭയാര്‍ഥികളെ ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍നിന്നു വിമാനത്തില്‍ മടക്കി അയയ്ക്കാന്‍ തുടങ്ങി.

തുര്‍ക്കിയില്‍നിന്ന് അഭയാര്‍ഥികളെ കടത്തുന്ന അനധികൃത സംഘങ്ങളെ ഇല്ലാതാക്കുക, തുര്‍ക്കി, ലബനോണ്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലെ സൌകര്യം മെച്ചപ്പെടുത്തുക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ അതിര്‍ത്തികള്‍ ഭദ്രമാക്കുക എന്നിവ വഴി അഭയാര്‍ഥികളുടെ എണ്ണം കുറക്കുക എന്നതാണ് പുതിയ തീരുമാനം. അടുത്ത വര്‍ഷം, 2016 മാര്‍ച്ചില്‍ ബാഡന്‍ വ്യൂട്ടന്‍ബെര്‍ഗ്, റൈന്‍ലാന്‍ഡ് ഫാള്‍സ്, സാക്സന്‍ അന്‍ഹാള്‍ട്ട് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കണമെന്ന് പാര്‍ട്ടി നേരത്തേ മെര്‍ക്കലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അല്ലാത്തപക്ഷം 2017 ല്‍ നാലാം തവണയും ചാന്‍സലറായി മത്സരിക്കാനുള്ള സാധ്യതയെ ബാധിക്കുമെന്ന ഭീഷണിയോടെയാണു മെര്‍ക്കല്‍ വഴങ്ങിയത്. എത്ര അഭയാര്‍ഥികളെയും സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ഓഗസ്റില്‍ ജര്‍മനി അറിയിച്ചതിനു പിന്നാലെയാണു യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ഇത്രയേറെ വര്‍ധിച്ചതെന്നാണു വിമര്‍ശകര്‍ വിലയിരുത്തല്‍.

അഭയാര്‍ഥി വിഷയത്തില്‍ ഉദാരസമീപനവുമായി നിറഞ്ഞുനിന്ന മെര്‍ക്കല്‍ അടുത്തിടെ ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.