• Logo

Allied Publications

Europe
ഹാപ്പി ബര്‍ത്ത്ഡേ ഗാനത്തിന്റെ പകര്‍പ്പവകാശം: കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കി
Share
ബര്‍ലിന്‍: ഹാപ്പി ബര്‍ത്ത്ഡേ എന്നു തുടങ്ങുന്ന ലോക പ്രശസ്തമായ ഗാനത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച് തുടര്‍ന്നു വന്ന കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കി.

വാര്‍നര്‍/ചാപ്പല്‍ എന്ന മ്യൂസിക് കമ്പനിയാണ് ഇതിന്റെ പകര്‍പ്പവകാശം സ്വന്തമാക്കി വച്ചിരുന്നത്. എന്നാല്‍, റോയല്‍റ്റി നല്‍കാതെ തന്നെ ഈ ഗാനത്തിലെ വരികള്‍ ആര്‍ക്കും ഉപയോഗിക്കാവുന്നതാണെന്ന് ഈ വര്‍ഷം ആദ്യം കോടതി വിധിച്ചിരുന്നു.

ഇതെത്തുടര്‍ന്ന്, വര്‍ഷങ്ങളായി കമ്പനി തങ്ങളില്‍നിന്നു പിരിച്ചെടുത്ത പണം തിരിച്ചു കിട്ടണമെന്ന് ഒരു സംഘം കലാകാരാന്‍മാരും ചലച്ചിത്രകാരന്‍മാരും ആവശ്യപ്പെട്ടു. ഇവരുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ചാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്.

ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പുറത്തുവിട്ടിട്ടില്ല. 1988ല്‍ കമ്പനിക്കു കിട്ടിയ പകര്‍പ്പവകാശം പ്രത്യേക മ്യൂസിക്കല്‍ അറേഞ്ച്മെന്റിനു മാത്രമുള്ളതാണെന്നും പാട്ടിന് മൊത്തത്തില്‍ ഉള്ളതല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.