• Logo

Allied Publications

Europe
ഐഎസിനു കരുത്തു പകരുന്നതു ജര്‍മന്‍ ആയുധങ്ങള്‍
Share
ബര്‍ലിന്‍: ജര്‍മന്‍ നിര്‍മിത ആയുധങ്ങളാണ് ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ ശേഖരത്തിലെ പ്രധാന ശക്തിയെന്നു വെളിപ്പെടുത്തല്‍. ഇറാക്കിലേക്കും മറ്റും നിയമപരമായും നിയമവിരുദ്ധമായുമുള്ള ആയുധക്കടത്ത് ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ജര്‍മനി പരാജയപ്പെട്ടതാണ് ഇങ്ങനെയൊരവസ്ഥയ്ക്കു കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇറാക്കിലും സിറിയയിലും ഐഎസുകാര്‍ ഇന്നുപയോഗിക്കുന്ന ആയുധങ്ങളില്‍ വലിയൊരു പങ്ക് ജര്‍മന്‍ നിര്‍മിതമാണെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വീണ്ടുവിചാരമില്ലാതെ നടത്തുന്ന ആയുധവ്യാപാരത്തിന്റെ ദൂഷ്യഫലമാണിതെന്ന് ആയുധ നിയന്ത്രണ വിഷയത്തില്‍ ഗവേഷണം നടത്തുന്ന പാട്രിക് വില്‍ക്കെന്‍ വിലയിരുത്തുന്നു.

ഇറാക്കി സൈന്യത്തിനു തന്നെയാണു ജര്‍മനിയില്‍നിന്നു നിയമവിധേയമായി ആയുധങ്ങള്‍ വിറ്റിട്ടുള്ളത്. ഇതു വ്യാപകമായി പിടിച്ചെടുത്ത് ഭീകരര്‍ ഉപയോഗിക്കുകയാണിപ്പോള്‍. അനധികൃത ആയുധ കച്ചവടത്തിലൂടെയും ജര്‍മനിയില്‍നിന്ന് ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മോസൂളിന്റെ നിന്ത്രണം കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തപ്പോള്‍ വിദേശ നിര്‍മിതമായ വന്‍ ആയുധ ശേഖരവും ഐഎസിന്റെ വരുതിയിലായിരുന്നു.ഇതാണ് ഇപ്പോള്‍ ഐഎസ് പോരാളികള്‍ സാധാരണക്കാരന്റെ മേല്‍ പ്രയോഗിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.