• Logo

Allied Publications

Europe
റോമിലെ മാര്‍ത്തോമ്മ യോഗത്തിനു 30 വയസ്
Share
ഫാ. ജോസഫ് സ്രാമ്പിക്കല്‍

റോം: റോമിലെ സീറോ മലബാര്‍, സീറോ മലങ്കര വൈദികരുടെയും സെമിനാരിക്കാരുടെയും സന്യസ്തരുടെയും കൂട്ടായ്മയായ മാര്‍ത്തോമ്മയോഗത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷം ശനിയാഴ്ച നടന്നു. എസ്.ബി.പി.എസ്. സന്യാസസമൂഹത്തിന്റെ ആശ്രമത്തില്‍ രാവിലെ ഫാ. ബിനോജ് മുളവരിക്കല്‍ നയിച്ച ധ്യാനത്തോടെയും അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയുമാണ് ആഘോഷം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്‍ മെംബര്‍ റവ.ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മാര്‍ത്തോമ്മ നസ്രാണികളുടെ സഭാസ്നേഹത്തിന്റെയും വിശ്വാസജാഗ്രതയുടെയും അടയാളമാണു റോമിലെ മാര്‍ത്തോമ്മ യോഗമെന്ന് അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍, മാര്‍ത്തോമ്മ യോഗം പ്രസിഡന്റ് ഫാ. ജിനു തെക്കേത്തലക്കല്‍, ഫാ. ജെയിംസ് മുകളുംപുറത്ത്, ഫാ. എബി ജോസ് കൊച്ചുമുട്ടം സിഎംഐ, സിസ്റര്‍ ഗ്രയിസ് എസ്ഐസി, സിസ്റര്‍ റ്റാന്‍സി എസ്എംഎസ് എന്നിവര്‍ പ്രസംഗിച്ചു.

തനിമയാര്‍ന്ന ക്രിസ്മസ് ആഘോഷങ്ങളിലും സ്നേഹവിരുന്നിലും നിരവധി വൈദികരും സെമിനാരി വിദ്യാര്‍ഥികളും സമര്‍പ്പിതരും പങ്കെടുത്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.