• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം: അതിര്‍ത്തി നിയന്ത്രണം കൂടുതല്‍ ശക്തമാക്കി
Share
ബ്രസല്‍സ്: ക്രിസ്മസ് സീസണിനോടനുബന്ധിച്ച് അഭയാര്‍ഥി പ്രവാഹം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചു.

ഡെന്‍മാര്‍ക്കില്‍നിന്നുള്ള എല്ലാ ട്രെയിന്‍ യാത്രക്കാരുടെയും ഐഡി കാര്‍ഡ് അടക്കമുള്ള രേഖകള്‍ പരിശോധിക്കാനാണ് സ്വീഡിഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്രിസ്മസിന് ഏതാനും ദിവസം മുമ്പ് ഇതു നടപ്പാക്കും.

അടുത്ത ആഴ്ചയാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കൂടുതല്‍ അഭയാര്‍ഥികള്‍ വരുന്ന അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ തന്നെ പരിശോധന ശക്തമാണ്.

ഇതിനിടെ, അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നവരുടെ സ്ക്രീനിംഗ് പ്രക്രിയ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ജര്‍മനിയും തീരുമാനിച്ചു. സിറിയക്കാര്‍ അടക്കം എല്ലാ അപേക്ഷകര്‍ക്കും വ്യക്തിഗത അഭിമുഖം നിര്‍ബന്ധമാക്കും. സിറിയക്കാര്‍ ഇതുവരെ വിവരങ്ങള്‍ എഴുതി നല്‍കിയാല്‍ മതിയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.