• Logo

Allied Publications

Europe
'അനുപമസ്നേഹം' ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ പ്രമോ വിഡിയോ പുറത്തിറക്കി
Share
ക്രേഫെല്‍ഡ്: കുമ്പിള്‍ ക്രിയേഷന്‍സ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം 'അനുപമസ്നേഹം' (സ്വര്‍ഗീയാരാമം, മൂന്നാം ഭാഗം) സിഡിയുടെ യുട്യൂബിലെ പ്രമോ വിഡിയോ (വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ടംആവഅ79യ3ഥ) പുറത്തിറക്കി.

ക്രേഫെല്‍ഡില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള കപ്പേളയുടെ (ടമരൃലാലി ഗമുുലഹമ) പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നേഷ്യസ് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ഷ്വാര്‍സ്മ്യുള്ളര്‍, സിസ്റര്‍ തെസൊലോമിയോ, സിസ്റര്‍ മേരിറാണി, വര്‍ഗീസ് കൊച്ചേത്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആത്മാവിനെ തൊട്ടുതലോടുന്ന വരികള്‍ക്ക് സ്വര്‍ഗീയ സംഗീതം നിറഞ്ഞൊഴുകുന്ന ഈണവും ഇതിലെ 16 ഗാനങ്ങളുടെ അനന്യ സുന്ദരമായ ആലാപനവും ഈ സിഡി ആല്‍ബത്തെ സ്വര്‍ഗീയ വിരുന്നായി മാറ്റുന്നുവെന്ന് ജോഷ്വാ മാര്‍ ഇഗ്നേഷ്യസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിഡിയുടെ നിര്‍മാതാവ് ജെന്‍സ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

ഫാ. ജി.ടി ഊന്നുകല്ലില്‍, ജോസ് കുമ്പിളുവേലില്‍ എന്നിരുടെ കാവ്യഭംഗിയുള്ള രചനകള്‍ക്ക് പ്രതിഭാധനരായ ജോജി ജോണ്‍സ്, കെ.പി.എ.സി. ജോണ്‍സന്‍, സാബു ജോണ്‍, കെ.ജെ. ആന്റണി എന്നിവരെ കൂടാതെ ജര്‍മന്‍ മലയാളിയായ ബ്രൂക്ക്സ് വര്‍ഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സംഗീത മേഖലയിലെ അതുല്യ ഗായക പ്രതിഭകളായയായ മധു ബാലകൃഷ്ണന്‍, കെസ്റര്‍, അനുഗ്രഹീത ഭാവഗായകരായ വില്‍സന്‍ പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്, കുരുന്നു പ്രതിഭയായ ശ്രേയ ജയദീപ് എന്നിവരെ കൂടാതെ നവാഗതരായ രാഹുല്‍, സിറിയക് സാബു തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലര്‍ സുഗന്ധവുമായി കുമ്പിള്‍ ക്രിയേഷന്‍സ് മുന്‍ കാലങ്ങളില്‍ യാഗവീഥി (1988), സ്വര്‍ഗീയാരാമം(1999), യാഗവീഥി 2 (2001), പാരിജാതമലര്‍, (സ്വര്‍ഗീയാരാമം രണ്ടാം ഭാഗം, 2003) എന്നീ ആല്‍ബങ്ങളാണ് പുറത്തിറക്കിയിട്ടുണ്ട്.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ തയാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് 'അനുപമസ്നേഹം'. സിഡി പോസ്റുവഴിയായും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ജോസ് കുമ്പിളുവേലില്‍, 0049 2232962366/0049 1774600227, ഋാമശഹ:ഷസൌാുശഹ@ഴാമശഹ.രീാ, വു://ംംം.ളമരലയീീസ.രീാ/മിൌുമാമിലവമാ/വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ടംആവഅ79യ3ഥ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.