• Logo

Allied Publications

Europe
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനം
Share
ലിവര്‍പൂള്‍: ലിവര്‍പൂളില്‍ ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന വാര്‍ഷിക നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സെന്റ് ഫിലോമിന ചര്‍ച്ചില്‍ ഡിസംബര്‍ നാലിനു(വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെയും ശനി രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയുമാണു ധ്യാനം.

ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കാനത്ത്, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. ധ്യാനത്തിന്റെ ഭാഗമായി തിരുവചനത്തില്‍ അധിഷ്ഠിതമായ സ്പിരിച്വല്‍ ഷെയറിംഗ്, കൈവയ്പ് ശുശ്രൂഷ, സൌഖ്യ പ്രാര്‍ഥന, കൌണ്‍സിലിംഗ്, കുമ്പസാരം, ദിവ്യബലി എന്നിവ നടക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹീതരാകാന്‍ എല്ലാ മലയാളികളെയും ഫാ. ജിനോ അരിക്കാട്ട് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ടോം തോമസ് 0757 724 9750, ജോബി ജേക്കബ് 0758 409 4692, ജോര്‍ജ് കുട്ടി മാത്യു 0796 041687.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.