• Logo

Allied Publications

Europe
ഐഎസിനെതിരേ യുദ്ധത്തിന് ജര്‍മനി ഒരുങ്ങുന്നു; ഭീതിയുടെ നിഴലില്‍ ജര്‍മന്‍കാരും
Share
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സ് സ്വീകരിച്ചു വരുന്ന സൈനിക നടപടികള്‍ക്കു പിന്തുണ നല്‍കാനുള്ള നിര്‍ദേശത്തിന് ജര്‍മന്‍ മന്ത്രിസഭയുടെ അംഗീകാരം.

ടൊര്‍ണാഡോ വിമാനങ്ങള്‍, 1200 സൈനികര്‍ എന്നിവയാണ് ഇപ്പോള്‍ ഫ്രാന്‍സിന്റെ സഹായത്തിനു വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ജര്‍മന്‍ സൈനികര്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കില്ല. ബുധനാഴ്ച ബ്രിട്ടനും ഫ്രാന്‍സിനെ സഹായിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

അതേസമയം, ഐഎസ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തി പ്രാപിക്കുന്നതോടെ ജര്‍മന്‍ ജനതയുടെ ഭീതി വര്‍ധിച്ചു വരുകയാണെന്നു സര്‍വേകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ഐഎസിനെതിരേ ജര്‍മനി ഫ്രാന്‍സിനു സഹായം നല്‍കിയാല്‍, ഐഎസ് പാരീസില്‍ നടത്തിയതിനു സമാനമായ ആക്രമണം ജര്‍മനിയിലും നടത്തുമെന്നാണ് ജനങ്ങളുടെ പേടി.

ജര്‍മനി സൈനികരെ അയയ്ക്കുന്നതോടെ രാജ്യത്തിനെതിരേ നിലനില്‍ക്കുന്ന ഭീഷണി വര്‍ധിക്കുന്നു എന്ന് 71 ശതമാനം ജര്‍മന്‍കാരും വിശ്വസിക്കുന്നതായി യൂഗോവ് നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. ഭീഷണിയുടെ കാര്യത്തില്‍ വ്യത്യാസമൊന്നുമില്ലെന്നു കരുതുന്നത് 18 ശതമാനം പേര്‍ മാത്രം.

സിറിയയിലെ ഇസ്ലാമിക് സ്റേറ്റ് ഭീകരരെ നേരിടുന്നതിന് ഫ്രാന്‍സിനെ സഹായിക്കാന്‍ ജര്‍മനി 1200 സൈനികരെയാണ് വിട്ടുകൊടുക്കുക. ഇത് ആധുനിക ജര്‍മന്‍ സൈന്യം വിദേശത്തു നടത്തുന്ന ഏറ്റവും വലിയ യുദ്ധോന്മുഖ വിന്യാസമായിരിക്കും. യുദ്ധ വിമാനങ്ങളും പടക്കപ്പലുകളും നിയന്ത്രിക്കാന്‍ മാത്രമാണ് ഇത്രയധികം സൈനികരെ നിയോഗിക്കുന്നതെന്ന് കരസേനാ മേധാവി ജനറല്‍ വോല്‍ക്കര്‍ വീക്കര്‍ വ്യക്തമാക്കി.

ടൊര്‍ണാഡോ വിമാനങ്ങള്‍ ഫ്രാന്‍സിനെ സഹായിക്കാന്‍ സിറിയയിലേക്ക് അയയ്ക്കുന്നതിന് നേരത്തെ തന്നെ ജര്‍മനി തീരുമാനമെടുത്തിരുന്നു. നാലു മുതല്‍ ആറു വരെ വിമാനങ്ങളായിരിക്കും അയയ്ക്കുക.

രാത്രി കാലങ്ങളില്‍ പോലും തറ നിരപ്പിലെ വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ഫലപ്രദമായി കരയുദ്ധം നടത്താന്‍ സാധിക്കും.

ഇതിനിടെ പാരീസ് ആക്രമണത്തിന്റെ സൂത്രധാരകന്‍ അബ്ദല്‍ സ്ലായുടെ കൂട്ടാളിളായ ഏഴുപേര്‍ ജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്റ്ഫാളിയ സംസ്ഥാനത്തില്‍ കടന്നുവെന്ന ജര്‍മന്‍ മാധ്യമത്തിലെ വാര്‍ത്ത പോലീസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.