• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിന്
Share
മാഞ്ചസ്റര്‍: പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിനു(ഞായര്‍) മാഞ്ചസ്ററില്‍ നടക്കും.

വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം ആറു വരെയാണു ധ്യാനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണു ധ്യാനം.

ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കും യൂത്തിനുമായിട്ടുള്ള ധ്യാനത്തിനു തുടക്കമാകും. ജീസസ് യൂത്ത് ടീമാണു കുട്ടികളുടെ ധ്യാനത്തിനു നേതൃത്വം നല്‍കുക. പ്രവാസിജീവിതത്തില്‍ കുടുംബ വിശുദ്ധീകരണം എന്ന വിഷയം ആസ്പദമാക്കിയാണു ധ്യാനം. കുമ്പസാരത്തിനുള്ള സൌകര്യമുണ്ടായിരിക്കുന്നതാണ്.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങാനുള്ള ഏകദിന ധ്യാനത്തില്‍ പങ്കെടുക്കാന്‍ മാഞ്ചസ്ററിലും പരിസര പ്രദേശത്തുമുള്ള മുഴുവന്‍ ആളുകളെയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

വിലാസം: സെന്റ് ആന്റണീസ് ചര്‍ച്ച്, പോര്‍ട്ട് വേ,മാഞ്ചസ്റര്‍ ങ220ണഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.