• Logo

Allied Publications

Europe
വിയന്നയില്‍ അന്താരാഷ്ട്ര വനിതാ ഗില്‍ഡ് ജീവകാരുണ്യ ബസാര്‍ സംഘടിപ്പിച്ചു
Share
വിയന്ന: അന്താരാഷ്ട്ര വനിതാ ഗില്‍ഡ് ഒരുക്കുന്ന ചാരിറ്റി മേള വിയന്നയില്‍ നടന്നു. വിയന്നയിലെ അന്താരാഷ്ട്ര ഏജന്‍സി ആസ്ഥാനത്താണു ജീവകാരുണ്യ മേള സംഘടിപ്പിച്ചത്.

ലോകത്തിലെ 80 രാജ്യങ്ങളില്‍നിന്നുള്ള, ബുക്ക് സ്റാളുകള്‍, കരകൌശല സ്റാളുകള്‍, ഭക്ഷണ പാനീയ സ്റാളുകള്‍, ഫാഷന്‍ ഷോ, അന്താരാഷ്ട്ര കള്‍ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ മേളയില്‍ ഒരുക്കിയിരുന്നു. ഒരു ലക്ഷത്തോളം പേര്‍ ശനിയാഴ്ച നടന്ന മേളയില്‍ പങ്കെടുത്തു.

മേളയില്‍ നിന്ന് സമാഹരിക്കുന്ന തുക വിവിധ രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് വിനിയോഗിക്കുന്നത്. ഈ വര്‍ഷത്തെ ബസാറിന്റെ പ്രത്യേകത മലയാളികള്‍ നേതൃത്വം നല്‍കുന്ന മൂന്നു ജീവകാരുണ്യ സംഘടനകളുടെ സ്റാളുകളും ഇവിടെ ഒരുക്കിയിരുന്നു എന്നതാണ്.

വിയന്ന ഇന്റര്‍നാഷണല്‍ സ്കൂളിലെ കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാഹര്‍ ഒരുക്കിയിരിക്കുന്ന സ്റാള്‍, ഫാ. പോള്‍ പറേക്കാട്ടില്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ വികലാംഗരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശാന്തിഗി

രിക്കുവേണ്ടി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ ഒരുക്കിയ സ്റാള്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന വിവിധ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പ്രോസി ഇന്റര്‍ നാഷണലിനുവേണ്ടി സിജിമോന്‍ പള്ളിക്കുന്നേല്‍ ഒരുക്കിയ സ്റാള്‍ എന്നിവയാണിവ.

ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥരായവരുടെ ഭാര്യമാര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് അന്താരാഷ്ട്ര വനിതാ ഗില്‍ഡ്. ശനിയാഴ്ച രാവിലെ ആരംഭിച്ച മേള വൈകുന്നേരം സമാപിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.