• Logo

Allied Publications

Europe
യുകെയില്‍ വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍
Share
ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസിലേക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ താത്കാലിക ഇളവുണ്ടായി. നഴ്സുമാരെ സര്‍ക്കാര്‍ ഇടക്കാല നടപടിയെന്ന നിലയില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഇളവ് നഴ്സുമാര്‍ക്ക് പ്രയോജനപ്പെടുന്നത്.

പുതിയ സാഹചര്യത്തില്‍, യുകെയില്‍ നഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുന്ന വിദേശികള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. ഇടക്കാല നടപടി മാത്രമായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ഈ രീതിയില്‍ തുടരണോ എന്നു തീരുമാനിക്കുക. എന്നാല്‍ ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്റില്‍ ഇടംപിടിച്ചവര്‍ക്കായിരിക്കും ഇളവു ലഭിക്കുക.

എന്‍എച്ച്എസില്‍ നഴ്സുമാരുടെ ക്ഷാമം അതിരൂക്ഷമായതോടെയാണ് മേധാവികളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്. അതായത് 35,000 പൌണ്ട് മിനിമം വാര്‍ഷിക വരുമാനം ഇല്ലാത്തവര്‍ക്ക് പിആര്‍ ലഭിക്കില്ല എന്ന നിബന്ധന എടുത്തു മാറ്റിയിരുന്നു. ഇത് 2016 ഏപ്രില്‍ മുതലാണ് പ്രാബല്യത്തിലാവുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.