• Logo

Allied Publications

Europe
ഫോബ്മ കലോത്സവം: അര്‍ജുന്‍ കൃഷ്ണ പോസ്റര്‍ മത്സര വിജയി
Share
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ നവംബര്‍ 28നു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ അവസാനിക്കാന്‍ ഇനി പത്തു ദിവസം കൂടിമാത്രം ബാക്കിനില്‍ക്കേ കലാസ്നേഹികളില്‍ മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു കണ്‍വീനര്‍ രശ്മി പ്രകാശ് അറിയിച്ചു.

ഫോബ്മ കലോത്സവത്തിനോടനുബന്ധിച്ച് അരങ്ങേറിയ പോസ്റര്‍ മത്സരത്തില്‍ ഖത്തറില്‍ എന്‍ജിനിയര്‍ ആയി ജോലി നോക്കുന്ന കുമരകം സ്വദേശി അര്‍ജുന്‍ കൃഷ്ണ ഡിസൈന്‍ ചെയ്തു സമര്‍പ്പിച്ച പോസ്റര്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായി. നവംബര്‍ 15 നു അവസാനിച്ച മത്സരത്തിന്റെ അവസാന റൌണ്ടില്‍ എത്തിയ മൂന്നു പോസ്ററുകളില്‍ നിന്നാണു ഫോബ്മ ഫേസ് ബുക്ക് ഗ്രൂപ്പ് പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ അര്‍ജുന്‍ കൃഷ്ണയുടെ പോസ്റര്‍ ജനപ്രീതി നേടിയ പോസ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വിജയിക്കുള്ള കാഷ് അവാര്‍ഡ് കലോത്സവ വേദിയില്‍ സമ്മാനിക്കും. പോസ്റര്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നതായി ഫോബ്മ കലോത്സവം ജനറല്‍ കണ്‍വീനര്‍ തോമസ് കാച്ചപ്പള്ളി, ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസക് എന്നിവര്‍ അറിയിച്ചു.

നാട്ടിലെ സ്കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുക. ഒമ്പതു വയസിനും 15 വയസിനും ഇടയ്ക്കുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഇംഗ്ളീഷ് പ്രസംഗവും മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷവും എല്ലാ വിഭാഗങ്ങളിലെയും പ്രസംഗ വിഷയം മത്സരത്തിനു അഞ്ചു ദിവസം മുമ്പേ മത്സരാര്‍ഥികളെ അറിയിക്കും.

മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയാനും രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നതിനുമായി ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ എഴുതുകയോ ഫോബ്മ വെബ് സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (വു://ംംം.ളീയാമൌസ.ീൃഴ/മൃമിേെറഹശലൃേമൌൃല/സമഹീഹമ്െമാ2015/) സന്ദര്‍ശിക്കുകയോ ചെയ്യുക.

സംഘടന അംഗത്വം ഇല്ലാത്തതുകൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. യുക്മ, യുകെകെസിഎ എന്നിവയുടെ കലാ മേളകള്‍ മികച്ചതാണെങ്കിലും ആ സംഘടനകളില്‍ അംഗത്വമുള്ളവര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലിലോ ബന്ധപ്പെടുക.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.