• Logo

Allied Publications

Europe
മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ശിശുദിനാഘോഷം നടത്തി
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ശിശുദിനാഘോഷം നടത്തി. വിഥിന്‍ഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സിബി വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. നട്ട്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി മിജോ ജോണ്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അലക്സ് വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ സിബി മാത്യു നന്ദിയും പറഞ്ഞു.

തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരപരിപാടികള്‍ക്കു തുടക്കം കുറിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. പെയിന്റിംഗ് മത്സരത്തില്‍ കൊച്ചു കുട്ടികള്‍ക്ക് പ്രത്യേകം വിഷയം നല്‍കിയിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് പാര്‍ക്ക്, നിങ്ങള്‍ സന്ദര്‍ശിച്ച ഒരു ടൂറിസ്റ് കേന്ദ്രം എന്നീ വിഷയങ്ങളായിരുന്നു നല്‍കിയിരുന്നത്. മത്സരത്തില്‍ പങ്കെടുത്ത കുട്ടികളെല്ലാം ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സ്പെല്ലിംഗ് ടെസ്റിനു റോയ് ജോര്‍ജ്, സിബി മാത്യു, റോയ് സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു മെമ്മറി ടെസ്റ് മത്സരം നടന്നു. ആദ്യമായി നടത്തിയ മത്സരം കുട്ടികള്‍ വളരെ ഏറെ ആകാംക്ഷയോടും താല്പര്യത്തോടും കൂടിയാണ് പങ്കെടുത്തത്. ഉച്ചഭക്ഷണത്തിനുശേഷം നടന്ന വാശിയേറിയ ഫാന്‍സി ഡ്രസ് മത്സരം അരങ്ങേറി. നഴ്സറി തലം മുതല്‍ ജിസിഎസ്സി വരെയുള്ള കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. മിന്റോ ആന്റണി, മിജോ ജോണ്‍, ജയ്സണ്‍ ജോസ് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

ശിശുദിനാഘോഷങ്ങള്‍ക്ക് പി.കെ. ഹരികുമാര്‍ പി.കെ, ആഷന്‍ പോള്‍, സിബി മാത്യൂ, സുമ ലിജോ, ബോബി ചെറിയാന്‍, സാബു പുന്നൂസ്, കെ.വി. ഹരികുമാര്‍, മോനച്ചന്‍ ആന്റണി, ജയ്സണ്‍ ജോബ്, മനോജ് സെബാസ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി അലക്സ് വര്‍ഗീസ് നന്ദി പറഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.