• Logo

Allied Publications

Europe
വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 'ചാരിറ്റ് ലഞ്ച്' വിജയം
Share
വാറ്റ്ഫോര്‍ഡ്: അസോസിയേഷനുകളുടെ വേര്‍തിരിവോ, ജാതി മത ചിന്തകളോ ഒന്നുമില്ലാതെ സഹജീവികളുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ വാറ്റ്ഫോര്‍ഡ് മലയാളികള്‍ക്ക് ഒരേ മനസ്. ഇതിന്റെ തെളിവായിരുന്നു നേപ്പാള്‍ ചാരിറ്റിക്കായി യുക്മ നടത്തിയ പിരിവ്.

വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനത്തോടനുബന്ധിച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, കേരളത്തിലെ ഒരു നിര്‍ധന യുവതിക്കു കിഡ്നി ചികിത്സയ്ക്കായി 12 ലക്ഷത്തോളം രൂപ സഹായം അഭ്യര്‍ഥിച്ചു. ഇതു പ്രകാരം ഈസ്റ് ആംഗ്ളിയ റീജണിന്റെ ആക്ടിംഗ് പ്രസിഡന്റും വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ട്രഷററുമായ സണ്ണി മത്തായിയും റീജണിന്റെ ചാരിറ്റി കോഓര്‍ഡിനേറ്റര്‍ മാത്യു സെബാസ്റ്യനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാനും തീരുമാനിച്ചു. ഇതിനായി മാത്യു സെബാസ്റ്യന്‍, സണ്ണി മത്തായി, ഇന്നസെന്റ് ജോണ്‍, അനൂപ് ജേക്കബ്, സുജു കെ. ഡാനിയേല്‍ എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായി ഒരു കമ്മിറ്റി ഇതിനായി നിലവില്‍ വരികയും ഇവരുടെ നേതൃത്വത്തില്‍ നവംബര്‍ എട്ടിന് ഒരു 'ചാരിറ്റി ലഞ്ച്' സംഘടിപ്പിക്കുകയും ചെയ്തു. ഈ ചാരിറ്റി ലഞ്ചിലൂടെ ഇവര്‍ ശേഖരിച്ചത് 900 പൌണ്േടാളം ആയിരുന്നു.

യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന് അദ്ദേഹം ആവശ്യപ്പെട്ട 501 പൌണ്ട് സംഭാവന ചെയ്ത വാറ്റ്ഫോര്‍ഡുകാര്‍ ബാക്കി തുക മറ്റേതെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാനുള്ള ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ് രൂപവത്കരിച്ച് മുന്നോട്ടു പോകാനും വാറ്റ്ഫോര്‍ഡ് അസോസിയേഷന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: വി. ബിന്‍സു ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.