• Logo

Allied Publications

Europe
നജീബിനും അരുണിനും വൃന്ദയ്ക്കും മാഞ്ചസ്ററില്‍ സ്വീകരണം നല്‍കി
Share
മാഞ്ചസ്റര്‍: പ്രശസ്ത മലയാള സിനിമ പിന്നണിഗായകരായ നജീം അര്‍ഷാദ്, അരുണ്‍ ഗോപന്‍, വൃന്ദാ ഷെമീക്ക് എന്നിവര്‍ക്ക് മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്‍കി. നവംബര്‍ അഞ്ചിനു (വ്യാഴം) വൈകുന്നേരം 6.30നു മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഗായകര്‍ക്കു ഡോ. സിബി വേകത്താനം, അഡ്വ. റെന്‍സണ്‍ തുടിയാന്‍പ്ളാക്കല്‍, ജോര്‍ജ് തോമസ്, സാജു ലാസര്‍, ഷിജു ചാക്കോ, ബിജു ചെറിയാന്‍, ചാക്കോ ലൂക്ക്, സിന്ധു സ്റാന്‍ലി, ഷിബി റെന്‍സണ്‍, ഡോളി സിബി, ആശ ഷിജു എന്നിവര്‍ ചേര്‍ന്നു സ്വീകരണം നല്‍കി.

ദശാബ്ദി ആഘോഷിക്കുന്ന ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ നവംബര്‍ ഏഴിനു (ശനി) നടക്കുന്ന സമാപന പരിപാടിയായ 'ദശസന്ധ്യ' യില്‍ ഗാനമാധുര്യം നല്‍കാനാണ് നജീം അര്‍ഷദും സംഘവും എത്തിയത്. ഇവര്‍ക്കു പുറമേ പ്രശസ്തരായ ഓര്‍ക്കസ്ട്ര ടീമിന്റെ സാന്നിധ്യവും മാഞ്ചസ്ററിലെ പ്രശസ്തരായ ഡാന്‍സ് ടീമന്റെ കലാപരിപാടികളും ദശസന്ധ്യയെ വര്‍ണാഭമാക്കും.

പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ജെ.കെ. ശര്‍മ നിര്‍വഹിക്കും. സ്വരം മാഗസിന്റെ പ്രകാശനം എംപി മേരി റോബിന്‍സനും തുടര്‍ന്നു ക്രോയിടോണ്‍ മുന്‍ ചെയര്‍മാന്‍ മതി മഞ്ജു, ഷാഹുല്‍ ഹമീദ്, സാബു കുര്യന്‍, ഡോ. സിബി വേകത്താനം, റെന്‍സണ്‍ തുടിയാന്‍പ്ളാക്കല്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും.

പരിപാടിയുടെ വിജയത്തിനായി കര്‍മനിരതരായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷനിലെ 30ഓളം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ദശസന്ധ്യയുടെ ഭാഗമായി ഫോറം സെന്ററില്‍ മിതമായ നിരക്കില്‍ ഭക്ഷണം ഒരുക്കുന്നതിനുവേണ്ടി യോര്‍ക്കിലെ കോക്കനട്ട് ലഗൂണ്‍ വക പ്രത്യേക സ്റാളുകള്‍ പ്രവര്‍ത്തിക്കും. ഏകദേശം ആയിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ണമായും വിറ്റു തീര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.