• Logo

Allied Publications

Europe
ഫോബ്മ കലോത്സവം 2015: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 21
Share
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ നവംബര്‍ 28 നു (ശനി) നടക്കുന്ന ഫോബ്മയുടെ രണ്ടാമത് കലോത്സവത്തിന്റെ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഫോബ്മ കലാവിഭാഗം കോഓര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് അറിയിച്ചു.

നാട്ടിലെ സ്കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുക. ഒമ്പതിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഇംഗ്ളീഷ് പ്രസംഗവും മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷവും എല്ലാ വിഭാഗങ്ങളിലെയും പ്രസംഗ വിഷയം മത്സരത്തിനു അഞ്ചു ദിവസം മുമ്പേ മത്സരാര്‍ഥികളെ അറിയിക്കും. മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നതിനുമായി ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന മെയില്‍ അഡ്രസില്‍ ബന്ധപ്പെടുക.

നവംബര്‍ 21 നു മുമ്പ് അപേക്ഷിക്കുന്നവര്‍ക്കായിരിക്കും കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. അഞ്ചു വയസു മുതല്‍ മുകളിലേയ്ക്കുള്ള കുട്ടികളും മുതിര്‍ന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളില്‍ ആണ് മത്സരിക്കുക. സ്വര്‍ണ നാണയങ്ങള്‍ അടക്കമുള്ള കാഷ് അവാര്‍ഡുകളാണു വിജയികളെ കാത്തിരിക്കുന്നത്.

സംഘടന അംഗത്വം ഇല്ലാത്തതുകൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളില്‍നിന്നു വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണയവും കൃത്യനിഷ്ഠയും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മകലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവം കാഴ്ചവയ്ക്കുമെന്നു സംഘാടകര്‍ അവകാശപ്പെട്ടു.

സമൂഹത്തിലെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക പ്രതിഭകളെ ഉള്‍പ്പെടുത്തികൊണ്ടുള്ള വിപുലമായ കലോത്സവ കമ്മിറ്റി ഈ ആഴ്ച നിലവില്‍ വരും. സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ ശിളീ.ളീയാമ@ഴാമശഹ.രീാഎന്ന മെയിലിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.