• Logo

Allied Publications

Europe
ഹാട്രിക് വിജയവുമായി ലെസ്റര്‍ കേരള കമ്യൂണിറ്റി; ജ്യോതിക പാലക്കല്‍ കലാതിലകം, ഷാജു വര്‍ഗീസ് കലാപ്രതിഭ
Share
ലണ്ടന്‍: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് കലാമേള ഒക്ടോബര്‍ 31നു വോള്‍വെര്‍ഹാംപ്ടനില്‍ നടന്നു. കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു. റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ് സ്വാഗതവും മുന്‍ ദേശിയ പ്രസിഡന്റ് കെ.പി. വിജി, നാഷണല്‍ പിആര്‍ഒ അനീഷ് ജോണ്‍, വാം പ്രസിഡന്റ്് സാനു ജോസഫ്, റീജണല്‍ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യുക്മ ദേശിയ ഉപാധ്യക്ഷ ബീന സെന്‍സ്, യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍ കലാമേള മുഖ്യ സംഘാടകനും കമ്മിറ്റി ട്രഷററുമായ സുരേഷ് കുമാര്‍, റീജണല്‍ വൈസ് പ്രസിഡന്റ് എബി ജോസഫ് നെടുവാംപുഴയില്‍, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, ജോ. സെക്രട്ടറി മെന്റെക്സ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ നോബി ജോസഫ്, ബിജു ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കലാമേളയില്‍ ലെസ്റര്‍ കേരള കമ്യൂണിറ്റി ഏറ്റവും അധികം പോയിന്റു നേടി മൂന്നാം തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. മൈക്ക വല്‍സാല്‍ രണ്ടാം സ്ഥാനവും എസ്എംഎ സ്റോക്ക് ഓണ്‍ ട്രെന്‍ഡ് മൂന്നാം സ്ഥാനം നേടി.

മൈക്ക വാല്‍സാളില്‍നിന്നുള്ള ജ്യോതിക പാലക്കല്‍ കലാതിലകവും എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷനിന്‍ നിന്നുള്ള സാജു വര്‍ഗീസ് കലാപ്രതിഭ പട്ടവും ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, യുക്മ ദേശീയ ഉപാധ്യക്ഷ ബീന സെന്‍സില്‍ എന്നിവരില്‍നിന്ന് ഏറ്റുവാങ്ങി.

കിഡ്സ് വിഭാഗത്തില്‍ അഖില്‍ ജയ്സ്, ജാസ്മിന്‍ തോമസ്, സബ് ജൂണിയര്‍ വിഭാഗത്തില്‍ അദായി വര്‍ഗീസ് ജോര്‍ജ്, ജോവാന്‍ റോസ് തോമസ്, ജൂണിയര്‍ വിഭാഗത്തില്‍ അമല്‍ സിബി, ജോയല്‍ സോണി ജോര്‍ജ്, ജ്യോതിക പാലക്കല്‍,സീനിയര്‍ വിഭാഗത്തില്‍ സാജു വര്‍ഗീസ്, മരിയ ഏബ്രഹാം എന്നിവരാണു വ്യക്തിഗത ചാമ്പ്യന്മാര്‍.

മൂന്നു സ്റേജുകളിലായി നടന്ന കലാമേള രാത്രി ഒമ്പതോടെയാണു സമാപിച്ചത്.

യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേളയുടെ ആതിഥേയരാകുവാന്‍ കഴിഞ്ഞത് അഭിമാനത്തോടുകൂടിയാണ് വാം കാണുന്നതെന്നും സംഘടനയോടു ചേര്‍ന്നുനിന്നു പൂര്‍ണ പിന്തുണ നല്‍കിയ മൈക്ക വാല്‍സാല്‍ നേതൃത്വത്തോടു നന്ദി പറയുന്നതായും വാം പ്രസിഡന്റ് സാനു ജോസഫ് അറിയിച്ചു. കലാമേള വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ജയകുമാര്‍ നായര്‍, സെക്രട്ടറി ഡിക്സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ് കുമാര്‍, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.